Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംചൂടിനെ ചൈനയിലെ സ്ത്രീകൾ നേരിടുന്നതിങ്ങനെ; വൈറൽ വിഡിയോ

ice-eating ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

മാർച്ച് മാസം അവസാനിക്കുന്നതേയുള്ളൂ അപ്പോഴേക്കും കൊടുംചൂടുകൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് എല്ലാവരും. എന്നാൽ ഈ ചൂടൊന്നും ഒരു ചൂടേയല്ല എന്ന മട്ടിലാണ് ചൈനയിലെ സ്ത്രീകളുടെ പെരുമാറ്റം.

വേനലിനെ പ്രതിരോധിക്കാൻ ചൈനീസ് സ്ത്രീകൾ കണ്ടുപിടിച്ച ഒരു മാർഗ്ഗം കിടിലൻ ചിത്രങ്ങളായും വിഡിയോകളായും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

നിറമുള്ള ഐസ്കട്ടകൾ കഴിച്ചുകൊണ്ടാണ് അവർ നിറമില്ലാത്ത വേനൽക്കാലം ആസ്വദിക്കുന്നത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളുടെ ഹൃദയം കീഴടക്കിയ ഈ ചലഞ്ച് ആര് എപ്പോൾ തുടങ്ങി എന്നതിനെപ്പറ്റിയൊന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

ഉപയോക്താക്കൾക്ക് വിഡിയോ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും അവസരം നൽകുന്ന ഒരു വിഡിയോ ഷെയറിങ് ആപ്പിൽ നിന്നാവാം ഈ ചലഞ്ച് ആരംഭിച്ചതെന്നാണ് ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടിൽ പറയുന്നത്.

ഇതിനകം തന്നെ നല്ല രസികൻ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് വിഡിയോയ്ക്ക് ഏറെ ആരാധകരുള്ളത്.