Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിയാൻ കാരണം സൽമാന്റെ സംശയം; ഐശ്വര്യയുടെ വെളിപ്പെടുത്തൽ തരംഗമാവുന്നു

aishwarya-salman

ഒരുകാലത്ത് മാധ്യമങ്ങൾ ഏറെയാഘോഷിച്ച പ്രണയകഥയായിരുന്നു മുൻലോകസുന്ദരി ഐശ്വര്യറായ് ബച്ചന്റേയും ബി ടൗണിലെ മസിൽമാനായ സൽമാൻഖാന്റേയും പ്രണയം. വളരെക്കുറച്ചുകാലം മാത്രം നീണ്ടു നിന്ന പ്രണയത്തിനുശേഷം  പ്രണയത്തകർച്ചയുടെ യഥാർഥകാരണം ഐശ്വര്യ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടശേഷം വീണ്ടും ആ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

സൽമാൻ ദേഷ്യം വരുമ്പോൾ തന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കുമായിരുന്നുവെന്നും സഹതാരങ്ങളായ അഭിഷേകുമായും ഷാരൂഖുമായുമൊക്കെ തനിക്കു മോശം ബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്തിരുന്നതായും ഐശ്വര്യ അന്നു വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ മദ്യപാനവും ക്രൂരതയും സഹിച്ചാണ് അത്രയും നാൾ കൂടെ നിന്നതെന്നും ഇനി തന്നെക്കൊണ്ട് അതിനു കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു.തന്നോടു പ്രണയത്തിലായിരുന്ന സമയത്തും മറ്റു പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നുവെന്നു സൽമാൻ തന്നോടു തുറന്നു സമ്മതിച്ചതായും മറ്റേതൊരു സ്ത്രീയേയും പോലെ സ്നേഹിക്കുന്ന പുരുഷന്റെ അത്തരം പ്രവർത്തികൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും ഇത്തരം ദുരനുഭവങ്ങൾക്കു ശേഷമാണ് സൽമാനുമായി പിരിയാൻ തീരുമാനിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

വേർപിരിയാൻ തീരുമാനിച്ചപ്പോൾ മുതൽ ഇനിയൊരിക്കലും സൽമാനൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം ഐശ്വര്യ എടുത്തിരുന്നു. ഇതുവരെ ആ തീരുമാനത്തിൽ നിന്ന് അവർ വ്യതിചലിച്ചില്ല.എന്നാൽ പത്മാവത് എന്ന ചിത്രത്തിൽ ഐശ്വര്യയെ നായികയാക്കാനായിരുന്നു സഞ്ജയ് ലീലാബൻസാലി തീരുമാനിച്ചിരുന്നതെന്നും ആ സിനിമയിൽ സൽമാനെയാണ് നായകനായി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു. എന്നാൽ നായകനായി സൽമാൻ വേണ്ട, സൽമാൻ വില്ലനാണെങ്കിൽ താൻ അഭിനയിക്കാമെന്നു പറഞ്ഞ ഐശ്വര്യ പിന്നീട് ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. അതിനുശേഷം എന്തോ കാരണങ്ങളാൽ സൽമാനും ചിത്രത്തിൽ നിന്ന് പിന്മാറി.

സൽമാനുമായുള്ള പ്രണയത്തകർച്ചയ്ക്കു ശേഷം ഐശ്വര്യ വിവേക് ഒബ്രോയുമായി പ്രണയത്തിലായെങ്കിലും ആ പ്രണയവും അധികകാലം നീണ്ടു നിന്നില്ല. പിന്നീട് 2007 ൽ ഐശ്വര്യ അഭിഷേക് ബച്ചനെ വിവഹാം ചെയ്യുകയും മകൾ പിറന്നതോടെ അൽപ്പകാലം സിനിമാമേഖലയിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു. പിന്നീട് 2016 ൽയേ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിലൂടെ ഐശ്വര്യ ബിടൗണിൽ തിരിച്ചെത്തി. ഫന്നൈഖാൻ എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഐശ്വര്യയെ താൻ ഒരിക്കലും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ദേഷ്യം വന്നാൽ സ്വയം ഉപദ്രവിക്കുന്ന സ്വഭാവമേയുള്ളൂവെന്നുമായിരുന്നു അന്ന് സൽമാൻഖാൻ പറഞ്ഞിരുന്നത്. ഐശ്വര്യയുമായുള്ള പ്രണയത്തകർച്ചയ്ക്കുശേഷം കത്രീനകൈഫുമായി പ്രണയത്തിലായ താരം  പിന്നീട് ലുഡിയ വാദിയയുമായി പ്രണയത്തിലായെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. സൽമാന്റെ പുതിയ ചിത്രമായ റേസ് 3 യ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ സല്ലുവും ആഷും വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണിപ്പോൾ ആരാധകർ.