Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ അഭിനയിച്ചു കാണിക്കേണ്ടി വന്നപ്പോൾ തകർന്നുപോയി; സണ്ണിലിയോൺ

sunny-leone-intollerence സണ്ണി ലിയോൺ.

കൊടിയ വേദനകൾ സമ്മാനിച്ച ദുരനുഭവങ്ങളെ ജീവിതത്തിൽ ഒരുവട്ടം കൂടി ഓർക്കാൻ ആരും ഇഷ്ടപ്പെടില്ല. വഴിതെറ്റിപ്പോലും ആ കാര്യങ്ങൾ ഓർമ്മയിലേക്കു വരരുതേ എന്ന് ഉള്ളുരുകി പ്രാർഥിക്കുന്നവരാവും നമ്മിൽ പലരും. ഒരിക്കൽ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ വീണ്ടും സ്ക്രീനിൽ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് സണ്ണിലിയോൺ.

കാനഡയിൽ ജനിച്ച ഒരു പഞ്ചാബി പെൺകുട്ടി പോൺതാരമായതും അവിടെ നിന്ന് ബോളിവുഡിലേക്ക് ചുവടുവെച്ചതുമെല്ലാം പരമ്പരയായി ചിത്രീകരിക്കുകയാണ്. പരമ്പരയിൽ കരൻജിത്ത് കൗർ വോർ ആയി വേഷമിടുന്നത് സണ്ണിലിയോൺ തന്നെയാണ്. തന്റെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരത്തിനുവേണ്ടി ജീവിതത്തിലെ മുഹൂർത്തത്തെ പുനരാവിഷ്കരിക്കുകയാണ് താരം.

കരൻജിത് കൗർ എന്ന പേരുപേക്ഷിക്കാനും ഇന്ന് പേരും പ്രശസ്തിയും തന്ന സണ്ണിലിയോൺ എന്ന പേര് സ്വീകരിക്കാനിടയായ സാഹചര്യവുമൊക്കെ പരമ്പരയിലൂടെ സണ്ണി വ്യക്തമാക്കുന്നുണ്ട്. തന്റെ ജീവിതം പരമ്പരയായി വരുന്നത് വളരെ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും വളരെ ലളിതമെന്നു കരുതി അഭിനയിച്ചു തുടങ്ങിയ തനിക്ക് പിന്നീട് കാര്യങ്ങൾ വളരെ വിഷമകരമായി തോന്നിയെന്നും സണ്ണി പറയുന്നു.

ജീവിതത്തിൽ മറക്കാനാഗ്രഹിച്ച പല കാര്യങ്ങളും പരമ്പരയ്ക്കുവേണ്ടി പുനരവതരിപ്പിക്കപ്പെട്ടപ്പോൾ തകർന്നുപോയെന്നും താരം പറയുന്നു. താൻ ചെയ്ത കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ അച്ഛൻ തകർന്നുപോയ സംഭവമുണ്ടായിരുന്നു അതൊക്കെ പുനരവതരിപ്പിക്കപ്പെട്ടപ്പോൾ തനിക്കു പിടിച്ചു നിൽക്കാൻ കഴിയാതെ വന്നുവെന്നും ആ സമയത്ത് സെറ്റിൽ ഭർത്താവ് ഡാനിയേൽ വെബറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് ആ നിമിഷത്തെ അതിജീവിച്ചതെന്നും സണ്ണി പറയുന്നു.

അച്ഛനും അമ്മയും മരിച്ചുപോയെങ്കിലും സ്വന്തം ജീവിതത്തിലെ പല അനുഭവങ്ങളും സ്ക്രീനിൽ ആവർത്തിക്കപ്പെടുമ്പോൾ തനിക്കു വളരെയധികം മനോവിഷമം തോന്നുന്നുണ്ടെന്നും സണ്ണി പറയുന്നു.