Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നീ ആക്രമിച്ച നടികളെല്ലാം ഇപ്പോൾ കരയുകയാണ്'; ശ്രീ റെഡ്ഢി

sri-reddy ശ്രീ റെഡ്ഢി.

കാസ്റ്റിങ് കൗച്ചിന് ഭാഷാഭേദമില്ലെന്നു തെളിയിച്ചുകൊണ്ടാണ് തെലുങ്കു നടി ശ്രീ റെഡ്ഢി ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒരു യുവതാരത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വലിയ വിവാദങ്ങൾക്ക് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. അക്രമിയുടെ പേര് വെളിപ്പെടുത്താതെ നീ എന്ന അഭിസംബോധനയോടെയാണ് താരം ഫെയ്സ്ബുക്കിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്.

''സിനിമയിൽ മാത്രമല്ല അതിനേക്കാൾ ഭംഗിയായി ജീവിതത്തിൽ അഭിനയിക്കുന്നയാളാണ് നീ. പക്ഷേ അതു നിന്റെ മുഖം മൂടിയാണെന്ന് എനിക്കു വ്യക്തമായറിയാം. വ്യക്തി ജീവിതത്തിൽ നീ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നീ എപ്പോഴും പറയാറുണ്ടായിരുന്നു പക്ഷേ അതൊക്കെ ആളുകളുടെ സിംപതി പിടിച്ചുപറ്റാനുള്ള നിന്റെ സൂത്രവിദ്യകളായിരുന്നു. ആളുകൾക്കു മുൻപിൽ വളരെ ഭംഗിയായി നീ നാടകം കളിക്കാറുണ്ടെന്നും എനിക്കറിയാം.

മുതിർന്നവരെ ബഹുമാനിക്കുന്നതെങ്ങനെയാണെന്ന് നീ സൂപ്പർ ഹീറോസിനെ കണ്ടു പഠിക്കണം. ചരണിനേയും മഹേഷ് ബാബുവിനേയും പോലെയുള്ള സഹതാരങ്ങളുടെ പെരുമാറ്റം നീ മാതൃകയാക്കണം. ചെറിയ സംവിധായകരോടൊക്കെ നിനക്കു പുച്ഛമല്ലേ. എന്തൊരു വൃത്തികെട്ട മനോഭാവമാണ് നീ പുതുമുഖങ്ങളോട് വച്ചു പുലർത്തുന്നത്. ഈ അടുത്തിടെ നിനക്കൊരു കുഞ്ഞു ജനിച്ച് അതിന് വലിയൊരു അഭിനന്ദനം. 

പക്ഷേ സൂക്ഷിച്ചോളൂ. നീ ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഒരുപാടു പെൺകുട്ടികളുടെ കണ്ണീർ നിന്റെ പിന്നാലെുണ്ട്. ദൈവം എപ്പോഴും ന്യായത്തിന്റെ ഭാഗത്താണെന്ന് നീ ഓർക്കണം. ചിലപ്പോൾ അർഹിക്കുന്ന ശിക്ഷ ലഭിക്കാൻ അൽപ്പം വൈകിയേക്കും എന്നിരുന്നാലും ചെയ്തകാര്യങ്ങൾക്ക് തീർച്ചയായും നിനക്കു ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. പോസ്റ്റ് വൻ ചർച്ചയായെങ്കിലും നടി ഏതു യുവതാരത്തെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ സംശയം.