Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കറിയില്ലേൽ ട്യൂഷനു പോകൂ, പരിഹസിച്ചവരോട് സോനത്തിന്റെ മറുപടി

sonam-kapoor

പസിലുകൾ എല്ലാവർക്കുമിഷ്ടമാണ്. യുക്തിയേയും ബുദ്ധിയേയും ഒരുപോലെ പരീക്ഷിക്കുന്ന പസിലുകൾ ചിലപ്പോൾ സമൂഹമാധ്യമങ്ങളിൽപ്പോലും തരംഗമാവാറുണ്ട്. അങ്ങനെ തരംഗമായ ഒരു പസിലിന്റെ പേരിലാണ് ബോളിവുഡ് താരം സോനം കപൂർ പരിഹസിക്കപ്പെട്ടത്. കണക്കുമായി ബന്ധപ്പെട്ട ഒരു പസിലാണ് താരത്തെ കുഴക്കിയത്.

ഈ ചിത്രത്തിൽ എത്ര ത്രികോണങ്ങളുണ്ട് എന്ന ചോദ്യത്തോടെ ഫിലിംഫെയർ മാഗസിൻ എഡിറ്റർ ജിതേഷ് പിള്ള ട്വിറ്ററിൽ പങ്കുവെച്ച പസിലിന് സോനം കപൂർ ഉത്തരം നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 7 എന്നായിരുന്നു സോനത്തിന്റെ ഉത്തരം. ഒരു സിനിമാതാരം ഇത്തരമൊരു പസിലിന് തെറ്റായ ഉത്തരം നൽകുമോ എന്നു ചോദിച്ചായിരുന്നു ചിലർ സോനത്തെ പരിഹസിച്ചത്.

കണക്കറിയില്ലെങ്കിൽ ട്യൂഷനു പോകണമെന്ന് താരത്തെ ഉപദേശിക്കാനും ചിലർ മടിച്ചില്ല. എന്നാൽ ട്രോളന്മാരുടെ പരിഹാസത്തെ വ്യക്തിപരമായെടുക്കാൻ താരം തയാറായില്ല എന്നു മാത്രവുമല്ല. അതിരസകരവും എന്നാൽസത്യസന്ധവുമായ ഉത്തരംകൊണ്ട് പരിഹാസത്തെ പ്രതിരോധിക്കാനും താരം ശ്രമിച്ചു. കണക്ക് പണ്ടേ പിടിയില്ലെന്നും ഉത്തരം പോസ്റ്റ് ചെയ്തപ്പോൾത്തന്നെ അതു തെറ്റാണെന്നുള്ള കാര്യം അറിയാമായിരുന്നുമെന്നും സത്യം പറഞ്ഞാൽ അതിന്റെ ശരിയായ ഉത്തരം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നുമാണ് പൊട്ടിച്ചിരിയോടെ താരം പറയുന്നത്.

ശരിയായ ഉത്തരം 18 ആണെന്ന മട്ടിലാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ചിലർ അതെങ്ങനെ കിട്ടിയെന്നതിന് സചിത്ര വിശദീകരണവും നൽകുന്നുണ്ട്.