Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ രാജ്യം ഇങ്ങനെയാണ് ചെറിയ പെൺകുട്ടികളെ നോക്കിക്കാണുന്നത്: അർജ്ജുൻ കപൂർ

arjun-janvhi

ഈ വാർത്തയെക്കുറിച്ച് ലജ്ജിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബോളിവുഡ് താരം അർജ്ജുൻ കപൂർ ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. നമ്മുടെ രാജ്യം ഇങ്ങനെയാണ് ചെറിയ പെൺകുട്ടികളെ നോക്കിക്കാണുന്നത് എന്ന് രോഷത്തോടെ പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അർധസഹോദരിയായ ജാൻവിയെ പിന്തുണച്ചത്. ജാൻവിയുടെ വസ്ത്രധാരണം ശരിയല്ല എന്ന രീതിയിൽ പ്രചരിച്ച ഗോസിപ്പിനോട് പ്രതികരിക്കുമ്പോഴാണ് അർജ്ജുൻ ഇങ്ങനെ പറഞ്ഞത്. 

ജാൻവി കപൂറിന്റെ വസ്ത്രധാരണരീതിയെച്ചൊല്ലി മുൻപും മോശം രീതിയിലുള്ള കമന്റുകൾ പ്രചരിച്ചിരുന്നു. ശ്രീദേവിയുടെ ഒപ്പം പൊതുവേദിയിൽ ആയിരിക്കുമ്പോൾപ്പോലും ജാൻവിയുടെ വസ്ത്രധാരണത്തിലെ പിഴവുകളെ തേടിയാണ് പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ സഞ്ചരിച്ചത്. എന്നാൽ ശ്രീദേവിയുടെ മരണശേഷവും ആ പെൺകുട്ടിയെ വെറുതെ വിടാൻ അവർ ഒരുക്കമായിരുന്നില്ല.

arjun-comment

അച്ഛനും സഹോദരിയ്ക്കുമൊപ്പം സഹോദരനായ അർജ്ജുൻ കപൂറിന്റെ വീട്ടിലെത്തിയ ജാൻവി കപൂറിന്റെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് ഇപ്പോൾ മോശം വാർത്തകൾ പ്രചരിക്കുന്നത്. ജാൻവിയുടെ വസ്ത്രധാരണ രീതി ശരിയല്ലെന്നും ശരീരം പുറത്തുകാണുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ജാൻവി ധരിച്ചതെന്നും മറ്റുമുള്ള വാർത്തകളാണ് അവരുടെ ചിത്രത്തോടൊപ്പം പ്രചരിച്ചത്.

എന്നാൽ ജാൻവിയെക്കുറിച്ചുള്ള മോശം വാർത്ത അർജ്ജുൻ കപൂറിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ശക്തമായ ഭാഷയിലാണ് സമൂഹമാധ്യമങ്ങളിലൂടെ അർജ്ജുൻ പ്രതിഷേധം രേഖപ്പെടുത്തിയത്. ബോണി കപൂറിന്റെ ആദ്യ ഭാര്യ മോനയുടെ മകനാണ് അർജ്ജുൻ. ശ്രീദേവിയുടെ മരണശേഷമാണ് അർജ്ജുൻ കപൂർ ബോണികപൂറിനോടും ജാൻവിയോടും ഖുഷിയോടും സഹകരിക്കാൻ തുടങ്ങിയത്. അന്നുമുതൽ ഏതു ഷൂട്ടിങ് തിരക്കിന്റെ ഇടയിലും സഹോദരിമാരെ കാണാനും അവരുടെ കാര്യങ്ങൾ നോക്കാനും അർജ്ജുൻ ശ്രദ്ധിക്കാറുണ്ട്.