മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് വത്തിക്കാന്‍ തിരഞ്ഞെടുത്ത ലോഗോ തയ്യാറാക്കിയത് മുംബൈ സ്വദേശിയായ കലാകാരി കരണ്‍ വസ്വാനി. അപ്രതീക്ഷിതമായി കൈവന്ന അംഗീകാരം തനിക്ക് ലഭിച്ച സൗഭാഗ്യമായാണ് ഈ കലാകാരി കാണുന്നത്.
പിയാനിസ്റ്റ്, ഗായിക, ചിത്രകാരി.... കലാകാരിയും ഗ്രാഫിക്സ് ഡിസൈനറുമായ മുംബൈ സ്വദേശിനി കരണ്‍ വസ്വാനിയുടെ സ്വന്തം സൃഷ്ടിയാണ് മതര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് വത്തിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ലോഗോ. സെപ്തംബര്‍ നാലിന് നടക്കുന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ ചടങ്ങുകള്‍ക്കുവേണ്ടിയായിരുന്നു മുംബൈ ലേഡി ഓഫ് വിക്ടറി ചര്‍ച്ച് അധികൃതര്‍ കരണിനെ സമീപിച്ചത്.
മദർ തെരേസ വാല്‍സ്യല്യത്തോടെ തന്റെ കരങ്ങളിലുള്ള കുഞ്ഞിനെനോക്കുന്ന ഇതിവൃത്തമുളള ലോഗോ, കരണ്‍ പൂര്‍ത്തിയാക്കി. രണ്ടുനിറങ്ങളില്‍ ലളിതമായി നിര്‍മിച്ച ലോഗോ കൊല്‍ക്കത്ത അതിരൂപതാ പീന്നീട് വത്തിക്കാന് നല്‍കി. വത്തിക്കാനിലെ അധികൃതര്‍, മതര്‍ തെരേസെയെ വിശുദ്ധയാക്കല്‍ പ്രഖ്യാപനചടങ്ങിന്റെ ഓദ്യോഗിക ലോഗോയായി അതിനെ തിരഞ്ഞെടുത്തു. മതര്‍ തെരേസ...ദൈവത്തിന്‍റെ കരുണയുടെ സന്ദേശവാഹക എന്ന് അര്‍ഥമുള്ള ആപ്തവാക്യവും ലോഗോയിലുണ്ട്.