ADVERTISEMENT

അശ്വതി: വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യർ ഇടപെടുന്നതു മൂലം കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. ബിസിനസിൽ ചെറിയ തിരിച്ചടികൾ.

ഭരണി: തൊഴിലന്വേഷകർക്ക് അനുകൂല ഫലം. മറ്റുള്ളവർ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. 

കാർത്തിക: സഹോദരങ്ങൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ പുലർത്തുക. വാഹനത്തിന് അറ്റകുറ്റപ്പണികൾക്കു സാധ്യത.

രോഹിണി: സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും.

മകയിരം: കാര്യതടസ്സം. അനാരോഗ്യം. വിദേശസഞ്ചാര കാര്യത്തിൽ വിഘ്നം. തൊഴിൽരംഗത്ത് അരിഷ്ടതകൾ. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും.

തിരുവാതിര : വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താൽപര്യം വർധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. ദീർഘ യാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല.

പുണർതം: കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത. അപ്രതീക്ഷിത ചെലവുകള്‍ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ സാധ്യത.

പൂയം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. യാത്രകൾ കൊണ്ട് നേട്ടം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

ആയില്യം : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും.

മകം: വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വർധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി.

ഉത്രം: പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

അത്തം: ദീര്‍ഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം. അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

ചിത്തിര: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും.

ചോതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം.

വിശാഖം: യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും. ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും.

അനിഴം: മാനസിക നിരാശ മാറും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം.

തൃക്കേട്ട: ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

മൂലം: പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സർക്കാർ ജീവനക്കാര്‍ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും.

പൂരാടം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം. തൊഴിൽപരമായ നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

ഉത്രാടം: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലം മാറ്റം. ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി.

തിരുവോണം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത.

അവിട്ടം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില്‍ മികച്ച പ്രകടനം. സൗന്ദര്യവർധക വസ്തുക്കൾക്കായി പണം മുടക്കും. മനസ്സ് അലഞ്ഞുതിരിയുന്ന അനുഭവമായുണ്ടാകും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.

ചതയം: ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും.

പൂരുരുട്ടാതി: കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

ഉത്തൃട്ടാതി: ദാമ്പത്യ ജീവിതത്തില്‍‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തി. മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത.

രേവതി: അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻപരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക .

English Summary:

Weekly Star Prediction by Sajeev Sastharam, 2024 May 05 to 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com