75 കിലോ ഡെഡ്ലിഫ്റ്റിങ് ചെയ്ത് ഒൻപത് വയസുകാരി; കയ്യടിച്ച് സോഷ്യൽ മീഡിയ
Mail This Article
ഒരു ഒൻപത് വയസുകാരിയുടെ 75 കിലോ ഡെഡ്ലിഫ്റ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇപ്പോഴത്തെ ട്രെൻഡിങ് കാഴ്ച്ചയാണ് 9 വയസുകാരിയുടെ വെയ്റ്റ് ലിഫ്റ്റിങ്. ഹരിയാനയിൽ നിന്നുള്ള ആർഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021ൽ ആറാം വയസിൽ 45 കിലോ ഉയര്‍ത്തി ആർഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ഇതിന് മുൻപും ആർഷിയ ഇത്തരത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ജിമ്മിൽ ഡെഡ്ലിഫ്റ്റ് ചെയ്യുന്ന, എക്സില്‍ പങ്കുവെച്ച വിഡിയോയ്ക്കാണ് ഇപ്പോൾ ജനശ്രദ്ധ കിട്ടിയിരിക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണൽ വെയിറ്റ് ലിഫ്റ്റേഴ്സിന്റെ ഇടയിലും ആർഷിയ ചർച്ചാവിഷയമായി. രണ്ട് വർഷമായി കുട്ടിയുടെ വിഡിയോ കാണുന്നുണ്ടെന്നും, അവൾ ശക്തയായിക്കൊണ്ടിരിക്കുകയാണെന്നും കമന്റ് ബോക്സില്‍ ആളുകൾ പറയുന്നു.