ADVERTISEMENT

വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ പരിപ്പിൽമുട്ട്, കറുപ്പൻ ജംക്‌ഷൻ, പള്ളിയറക്കാവ് ഈസ്റ്റ്, വെസ്റ്റ്, പള്ളിക്കണ്ടം, കരി, മതികായൽ സൗത്ത്, ന്യൂ ബസാർ, മുണ്ടപ്പള്ളിമുട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും പുളിങ്കുന്ന് ഹോസ്പിറ്റൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായും വൈദ്യുതി മുടങ്ങും.

ഇന്ന് 
ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത.

മേയ് ദിനറാലി
ചെങ്ങന്നൂർ ∙ ഓൾ കേരള ഓട്ടോമൊബീൽ എംപ്ലോയീസ് യൂണിയൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനറാലിയും യോഗവും നടന്നു. ചെങ്ങന്നൂർ പോസ്റ്റ്‌ ഓഫിസ് പടിക്കൽ നടന്ന യോഗം   സുജിത്ത് കൊട്ടാരത്തുപറമ്പിൽ  ഉദ്ഘാടനം ചെയ്തു. പി.വി. സോമരാജു അധ്യക്ഷത വഹിച്ചു. വിപിൻദേവ്, കെ.പി. അനിൽ, എസ്.ജയേഷ്കുമാർ,പി. വിഷ്ണു, പി. കെ. രാജൻ, എം.സി. അഷിം, എൻ.വി ജയലാൽ, വി.ടി.നിപ്പു,എ. ലിജു എന്നിവർ പ്രസംഗിച്ചു.

പൊതുയോഗം 
ചെങ്ങന്നൂർ ∙ നികരുംപുറം ശ്രീവള്ളുവർ ഗിരി ദേവസ്ഥാനം പൊതുയോഗം കെ.കെ.പപ്പുവിന്റെ അധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികൾ: വി.ടി.അർജുനൻ (പ്രസി), എം.പി.മോഹൻ (വൈസ് പ്രസി), പി.കെ.സുധീഷ് (സെക്ര), വി.കെ.വാസു (ജോ.സെക്ര), വിപിൻദേവ് (ട്രഷ).

ഇന്റർകോളജ്  കായികമത്സരം ‘സ്പൈക്ക്’ഇന്നുമുതൽ 
ചെങ്ങന്നൂർ ∙ കൊഴുവല്ലൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഇന്റർകോളജ് കായിക മത്സരം ‘സ്പൈക്ക് 2024’ ഇന്നും നാളെയും നടക്കും. ഇന്നു 10.30നു വ്യവസായി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യും. ബാസ്കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൻ, കബഡി, ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളുണ്ടാകുമെന്നു സ്പോർട്സ് കൗൺസിൽ കൺവീനർമാരായ ജോജു പി.ജോൺ, റോഷിൻ തോമസ് വർഗീസ്, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ സഫ്‌വാൻ സിദ്ദിഖ്, സ്പോർട്സ് സെക്രട്ടറി മുഹമ്മദ് ഷിയാസ് എന്നിവർ അറിയിച്ചു. ചൂടിന്റെ സാഹചര്യത്തിൽ രാവിലെ 7മുതൽ 10 വരെയും വൈകിട്ട് 4.30മുതൽ 8 വരെയുമായി മത്സരങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ചതായി സംഘാടകർ അറിയിച്ചു.

സംസ്ഥാന  ന്യൂനപക്ഷ  കമ്മിഷൻ  സിറ്റിങ് 7ന്
ആലപ്പുഴ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 7ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും.

ഫുട്ബാൾ സിലക്‌ഷൻ  ട്രയൽസ്  ഇന്നുമുതൽ
മാവേലിക്കര ∙ സൂപ്പർ ലീഗ് കേരള, കേരള ഫുട്ബാൾ അസോസിയേഷൻ, സ്കോർ ലൈൻ എന്നിവയുടെ നേതൃത്വത്തിൽ കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഭാഗമായി ഫുട്ബാൾ സിലക്‌ഷൻ ട്രയൽസ് ഇന്നു  മുതൽ 5 വരെ രാവിലെ 7നു കല്ലുമല ബിഷപ് മൂർ എച്ച്എസ്എസ് മൈതാനത്തു നടക്കും. 2011, 2010 വർഷങ്ങളിൽ ജനിച്ചവർ ഇന്നും 2009, 2008 വർഷങ്ങളിൽ ജനിച്ചവർ നാളെയും 2007 വർഷക്കാർ 5നു തങ്ങളും ആധാർകാർഡ് പകർപ്പുമായി എത്തണം. 7306642354

ക്വിസ് മത്സരം
തുറവൂർ∙ അരൂർ ഹരിതം റസിഡൻസ് അസോസിയേഷൻ 5ന് 3ന് അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്വിസ് മത്സരം നടത്തും. അരൂർ പള്ളി വികാരി ഫാ.റാഫി പര്യാത്തുശേരി ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് 80893 83878.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com