ADVERTISEMENT

മാവേലിക്കര ∙ സ്ലാബ് തകർന്ന കുഴി അപകടക്കെണി ആയപ്പോൾ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു കെഎസ്ആർടിസിയുടെ ചെപ്പടി വിദ്യ. മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റേഷൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന ഐഒസി യാത്രാ ഫ്യൂവൽസ് ഇന്ധന പമ്പിന്റെ തെക്കു വശത്തെ പ്രവേശന കവാടത്തിനു സമീപമാണു ഓടയ്ക്കു മുകളിലുള്ള കോൺക്രീറ്റ് സ്ലാബ് തകർന്നു കുഴി രൂപപ്പെട്ടത്. പമ്പ് സ്ഥാപിച്ചപ്പോൾ മഴവെള്ളം ഒഴുകി കോട്ടത്തോട്ടിലേക്ക് പതിക്കാനായി ഓടയുടെ മുകൾ വശത്തെ കോൺക്രീറ്റ് സ്ലാബ് മുറിച്ചു ഇരുമ്പ് നെറ്റ് സ്ഥാപിച്ചിരുന്നു. ഈ ഭാഗത്താണു ഓട തകർന്ന് അപകടക്കെണി ആയത്.

ഇത് ചൂണ്ടിക്കാട്ടി മനോരമ കഴിഞ്ഞ ആഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു നോ പാർക്കിങ് ബോർഡ് കുഴിയുടെ മുകളിലായി സ്ഥാപിച്ചത്. പമ്പിനും കെഎസ്ആർടിസി ബസ് സ്റ്റേഷനും മുൻവശത്തു കൂടി കടന്നു പോകുന്ന കോട്ടത്തോട് നവീകരിക്കുന്നതിന് ഒന്നര വർഷം മുൻപ് ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ നവീകരണ ജോലി വൈകുന്നതാണു പ്രശ്നം. ഇപ്പോൾ സ്ലാബ് തകർന്നു കിടക്കുന്ന ഭാഗത്ത് ഒടിഞ്ഞു കിടന്ന സ്ലാബ് കോട്ടത്തോട്ടിലേക്ക് തന്നെ തട്ടിയിട്ട ശേഷമാണു പുതിയ സ്ലാബ് സ്ഥാപിച്ചത്. ഓട നവീകരണത്തിനായി കൊണ്ടുവന്ന ചെറിയ പാറക്കഷണങ്ങൾ ബസ് സ്റ്റേഷന്റെ വടക്കു വശത്ത് ഓടയിലേക്ക് ഇട്ടതും മഴക്കാലമായാൽ നീരൊഴുക്കു തടസ്സപ്പെടുന്നതിന് ഇടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com