ADVERTISEMENT

ചെന്നൈ ∙ സേലം റെയിൽവേ ഡിവിഷനിലെ വഞ്ചിപാളയം യാഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോയമ്പത്തൂർ ഭാഗത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം–ടാറ്റാ നഗർ എക്സ്പ്രസ് (18190) ഇന്നും 9, 13 തീയതികളിലും പോത്തന്നൂരിനു പകരം കോയമ്പത്തൂർ വഴി സർ‌വീസ് നടത്തും. 10നു പുറപ്പെടുന്ന ദിബ്രുഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ് (22504)  പോത്തന്നൂർ വഴി പോകും.

11നു പുറപ്പെടുന്ന ന്യൂഡൽഹി–തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസ് (12626),  കെഎസ്ആർ‌ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677) 13നും കോയമ്പത്തൂരിനു പകരം പോത്തന്നൂർ വഴി സർവീസ് നടത്തും. തിരുച്ചിറപ്പള്ളി–പാലക്കാട് ടൗൺ എക്സ്പ്രസ് (16843) 10നു തിരുപ്പൂരിൽ യാത്ര അവസാനിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com