ADVERTISEMENT

നെടുങ്കണ്ടം ∙ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ വർഷങ്ങളായി ഒടിഞ്ഞുവീണു കിടക്കുന്ന ഇരുമ്പ് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ നടപടിയില്ല. 2018ലെ പ്രളയത്തിലും  തുടർന്നുണ്ടായ മഴക്കെടുതിയിലും മരങ്ങൾ വീണാണ്  പോസ്റ്റുകൾ നശിച്ചത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി  ഉടനടി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും പഴയവ നീക്കം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. 

സംസ്ഥാനപാതയുടെ ഭാഗമായ പാമ്പാടുംപാറ മുതൽ വണ്ടൻമേട് വരെയുള്ള ഭാഗത്ത് ഇരുമ്പിൽ നിർമിച്ച പത്തോളം പോസ്റ്റുകളാണ് ഇത്തരത്തിൽ ഒടിഞ്ഞു കിടക്കുന്നത്. ഇവയിൽ മിക്കതും കൊടും വളവുകളിൽ അപകടകരമായ രീതിയിലാണ് നിലനിൽക്കുന്നത്. ചില പോസ്റ്റുകൾ സാമൂഹിക വിരുദ്ധർ കടത്തിയതായും നാട്ടുകാർ പറയുന്നു. 

എന്നാൽ പഴയ പോസ്റ്റുകൾ നീക്കം ചെയ്യേണ്ട  കെഎസ്ഇബി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അടുത്തയിടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം പഴയ പോസ്റ്റിൽ ഇടിച്ച് നെടുങ്കണ്ടം സ്വദേശിക്കു പരുക്കേറ്റിരുന്നു. വിദേശ വിനോദ സഞ്ചാരികളുടേതടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ നിന്ന് അപകടകരമായ രീതിയിലുള്ള പഴയ പോസ്റ്റുകൾ മാറ്റണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com