ADVERTISEMENT

ജലവിതരണത്തിൽ നിയന്ത്രണം
കട്ടപ്പന∙ വേനൽ കനത്തതോടെ പെരിയാറിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതിനാൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിൽ ജല അതോറിറ്റിയുടെ പദ്ധതിയിൽനിന്നുള്ള ജല വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  അതിനാലാണ് മാട്ടുക്കട്ട ടൗൺ, മാട്ടുക്കട്ട വില്ലേജ്പടി, അയ്യപ്പൻകോവിൽ തൂക്കുപാലം, അയ്യപ്പൻകോവിൽ, ആനക്കുഴി, മേരികുളം, തോണിത്തടി, ചെന്നിനായ്ക്കൻകുടി ആറേക്കർ, തോണിത്തടി വോളിബോൾ കോർട്ട് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പിഎസ്‌സി അഭിമുഖം
കട്ടപ്പന∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ)(കാറ്റഗറി നമ്പർ 44/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 10ന് ജില്ലാ പിഎസ്‌‌സി ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഗോൾകീപ്പർ പരിശീലനം
തൊടുപുഴ∙ സൗജന്യ ഫുട്ബോൾ ഗോൾകീപ്പർ പരിശീലനം തൊടുപുഴ സോക്കർ സ്കൂളിൽ നാളെ 7ന് ആരംഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 15 കുട്ടികൾക്ക് അവസരം നൽകും. 9447522815.

വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ സെക്‌ഷൻ പരിധിയിൽ കൈലാസത്ത് പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 8:30 മുതൽ വൈകുന്നേരം 5 വരെ കൈലാസം, കാരിത്തോട്, കൂത്താട്ടുകുളം പടി, ഒടക്കുമുക്ക്, ഇന്ദിരാനഗർ, കൊച്ചമ്മ എസ്റ്റേറ്റ്, മാവിൻ ചുവട്, പത്തേക്കർ ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കട്ടപ്പന കമ്പോളം
ഏലം: 1850-2100
കുരുമുളക്: 585
കാപ്പിക്കുരു(റോബസ്റ്റ): 222
കാപ്പി പരിപ്പ്(റോബസ്റ്റ): 355
കൊക്കോ: 300

കൊക്കോ(ഉണക്ക): 900
കൊട്ടപ്പാക്ക്: 280
മഞ്ഞൾ: 200
ചുക്ക്: 340, ഗ്രാമ്പൂ: 960
ജാതിക്ക: 250|
ജാതിപത്രി: 1250-1600

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com