ADVERTISEMENT

മൂന്നാർ ∙ മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. കഴിഞ്ഞ 10 ദിവസമായാണു മൂന്നാറിൽ സന്ദർശകരുടെ തിരക്കു കൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ളവരാണു സന്ദർശകരിൽ ഭൂരിഭാഗവും. ഊട്ടിയിൽ വിനോദസഞ്ചാരികളുടെ പ്രവേശനത്തിനു ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് മൂന്നാറിലേക്ക് തമിഴ്നാട് സ്വദേശികളുടെ വരവ് വർധിച്ചത്. കർണാടക, ആന്ധ്ര എന്നിവടങ്ങളിൽ നിന്നുള്ള മലയാളികളും എത്തുന്നുണ്ട്. സന്ദർശകരുടെ വരവ് കൂടിയതോടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്കും വ്യാപകമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ഫ്ലവർ ഗർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻതിരക്ക് അനുഭവപ്പെടുന്നു. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ സന്ദർശകരുടെ എണ്ണം ദിവസം 2800 ആയി നിജപ്പെടുത്തിയതിനാൽ ഒട്ടേറെ പേരാണു പ്രവേശനം ലഭിക്കാതെ നിരാശരായി ദിവസവും മടങ്ങുന്നത്. അഞ്ചു ദിവസമായി ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന മൂന്നാർ പുഷ്പമേളയിൽ ദിവസവും ശരാശരി അയ്യായിരത്തിലേറെ സഞ്ചാരികൾ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com