ADVERTISEMENT

മൂന്നാർ∙ ജലനിരപ്പ് താഴ്ന്ന മാട്ടുപ്പെട്ടി ഡാമിലേക്ക് കുണ്ടള ഡാമിൽനിന്നു വെള്ളമൊഴുക്കി വിടാൻ തുടങ്ങി. ശനിയാഴ്ച മുതലാണ് കുണ്ടള ഡാമിൽനിന്നു സ്പിൽവേയിലൂടെ ഒഴുക്കിവിട്ടു തുടങ്ങിയത്. വേനൽ മഴ ലഭിക്കാതെ വരികയും വൈദ്യുതി ഉൽപാദനം തുടരുകയും ചെയ്യുന്നതിനാൽ മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെയാണ് വെള്ളമൊഴുക്കി വിട്ടുതുടങ്ങിയത്. 1599.60 മീറ്ററാണ് മാട്ടുപ്പെട്ടി ഡാമിന്റെ സംഭരണ ശേഷി. ജലനിരപ്പ് 1588.60 മീറ്ററിൽ എത്തിയതോടെയാണ് കുണ്ടളയിൽനിന്നു വെള്ളമൊഴുക്കിവിടാൻ തുടങ്ങിയത്. 2 മെഗാവാട്ട് വൈദ്യുതിയാണ് മാട്ടുപ്പെട്ടി ഡാമിൽ നിന്നുള്ള വെള്ളമുപയോഗിച്ച് ഉൽപാദിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com