ADVERTISEMENT

ബൈസൺവാലി∙ പഞ്ചായത്തിലെ ഇരുപതേക്കർ, കാക്കാക്കട, ചങ്ങനാശേരിക്കട, മുട്ടുകാട് ഭാഗത്ത് മഴ പെയ്തിട്ട് 4 മാസം കഴിഞ്ഞു. സമീപ പഞ്ചായത്തുകളായ രാജകുമാരി, ചിന്നക്കനാൽ, രാജാക്കാട് എന്നിവിടങ്ങളിലെല്ലാം വേനൽമഴ ലഭിച്ചെങ്കിലും ബൈസൺവാലിയിൽ മഴ മാറിനിൽക്കുകയാണ്. ആകാശത്ത് കാർമേഘങ്ങൾ മൂടുമെങ്കിലും മഴ പെയ്യുന്നില്ല. 

മുൻ വർഷങ്ങളിൽ ഹൈറേഞ്ചിൽ സമൃദ്ധമായി വേനൽ മഴ ലഭിച്ചിരുന്ന പ്രദേശങ്ങളാണിത്. മഴ ലഭിക്കാത്തതിനാൽ ഏക്കർ കണക്കിന് ഏലത്തോട്ടങ്ങളാണ് നശിച്ചത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴ ലഭിച്ചിട്ടും ഇവിടെ മഴ ലഭിക്കാത്തത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു. ബൈസൺവാലി മഴനിഴൽ പ്രദേശമായി മാറിയോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്. മേഖലയിൽ ശുദ്ധജലക്ഷാമവും രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com