ADVERTISEMENT

മൂന്നാർ ∙ വർഷങ്ങളായി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ആംബുലൻസ്‌ ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. മാട്ടുപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ദേവികുളം പഞ്ചായത്ത് ഓഫിസിനു സമീപമാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെയാണ് വാഹനം അധികൃതർ പാതയോരത്ത് ഉപേക്ഷിച്ചത്. 

മൂന്നാർ - വട്ടവട പ്രധാന പാതയോരത്തെ വളവിലാണ് വാഹനം കിടക്കുന്നത്. മധ്യവേനലവധി ആരംഭിച്ചതോടെ മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനായി അനേകം സഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. പാതയോരത്ത് ആംബുലൻസ് കിടക്കുന്നതിനാൽ തിരക്കുള്ള സമയങ്ങളിൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. കൂടാതെ സഞ്ചാരികളുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാതയോരത്ത് കിടക്കുന്ന ആംബുലൻസിൽ ഇടിച്ച് അപകടമുണ്ടാകുന്നതും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com