ADVERTISEMENT

പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  കൊടിയേറ്റ് ഉത്സവം നാളെ മുതൽ 
പുനലൂർ ∙ പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം നാളെ മുതൽ 16 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്നു വൈകിട്ട് 6നു ക്ഷേത്രം തന്ത്രി മാധവര് ശംഭു പോറ്റിയുടെ കാർമികത്വത്തിൽ പ്രസാദ ശുദ്ധി ക്രിയകൾ നടക്കും. നാളെ രാവിലെ 5ന് ഗണപതിഹോമം, 7.30നു നാരായണീയം, വൈകിട്ട് 7നും 7.45നും മധ്യേ കൊടിയേറ്റ്, 8ന് ഉത്സവാഘോഷങ്ങൾ ദേവസ്വം ബോർഡ് അസി. കമ്മിഷണർ കവിത ജി.നായർ ഉദ്ഘാടനം ചെയ്യും. രാത്രി 8.30നു തിരുവനന്തപുരം അക്ഷര കലയുടെ നാടകം – കുചേലൻ. 10നു വൈകിട്ട് 6.40ന് തൂത്തുക്കുടി വിജയലക്ഷ്മി ഗണേശും സംഘവും അവതരിപ്പിക്കുന്ന അഷ്ടപദി പാരായണം, രാത്രി 7.30നു ദൃശ്യ ഗോപിനാഥവും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 8.15ന് അത്താഴപൂജ, ശ്രീഭൂതബലി. 

11നു രാവിലെ 8നു ഭാഗവതപാരായണം, 9നു തിരുവനന്തപുരം അമ്പലമുക്ക് ശങ്കർ വൈദ്യനാഥ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന രാധാ കല്യാണം, വൈകിട്ട് 6.40നു പാൽപ്പായസം വിതരണം, 7നു ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ്, 8.15ന് അത്താഴപൂജ, ശ്രീഭൂതബലി. 12ന് വൈകിട്ട് 7.30നു ശ്രീഭദ്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. 13നു രാത്രി 8.30നു ഗൗരി ശങ്കരം സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്തോത്സവം. 

14നു വൈകിട്ട് 5.30ന് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം, 6.40നു പുഷ്പാഭിഷേകം, 7ന് ഡോ. വെങ്ങാനൂർ ബാലകൃഷ്ണന്റെ പ്രഭാഷണം. 15നു വൈകിട്ട് 5.45നു ഭരണിക്കാവിൽ അമ്മ ടീം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 8നു വിളക്കുവെട്ടം കുട്ടപ്പന്റെ കഥാപ്രസംഗം – ദേവയാനി, 9.30നു പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട, തിരികെ എഴുന്നള്ളിപ്പ്. 16നു രാവിലെ 5നു ഗണപതിഹോമം, 7ന് ഉഷഃപൂജ, കലശപൂജകൾ, കലശാഭിഷേകം, 8നു ഭഗവത് പാരായണം, 12ന് അന്നദാനം, വൈകിട്ട് 5ന് ആറാട്ട് ബലി, 5.30നു കൊടിയിറക്ക്, രാത്രി 9നു പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള എന്നിങ്ങനെയാണു പരിപാടികളെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.വിജയൻ പിള്ള, വൈസ് പ്രസിഡന്റ് എസ്.ജയകുമാർ, സെക്രട്ടറി എം.ശ്രീരാജ് എന്നിവർ അറിയിച്ചു.

ടർക്കിക്കുഞ്ഞുങ്ങളെ വാങ്ങാം
കൊല്ലം∙ കുരീപ്പുഴ സർക്കാർ ടർക്കി ഫാമിൽ ലാർജ് വൈറ്റ്, ബ്രോൺസ് എന്നീ ഇനത്തിലെ ടർക്കി കുഞ്ഞുങ്ങളുടെ വിൽപന ആരംഭിച്ചു. ഒന്ന് മുതൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് 62 രൂപയും ഒരു മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് 150 രൂപയും  രണ്ട് മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് 200 രൂപയുമാണ് വില. ടർക്കി മുട്ടയ്ക്ക് 10 രൂപ നിരക്കിലും വാങ്ങാവുന്നതാണ്. ഫോൺ 0474 299222.

‘തിരുവാതിര മത്സരം - 2024 ’ 23ന് തുടങ്ങും
ഓച്ചിറ∙ ക്ലാപ്പന ആലുംപീടിക പൗരവേദി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ‘അഖില കേരള തിരുവാതിര മത്സരം - 2024 ’ റജിസ്ട്രേഷൻ ആരംഭിച്ചു. മത്സരം 23ന് ആരംഭിച്ച് 26ന് സമാപിക്കും. ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 20,000 രൂപയും ട്രോഫിയും മുന്നാം സമ്മാനം 15,000 രൂപയും ട്രോഫിയും . 8078211940, 9446707569.

തുല്യതാ പരീക്ഷ റജിസ്ട്രേഷൻ 
ചാത്തന്നൂർ ∙ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ റജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസ് വിജയിച്ച 17 വയസ്സിനു മുകളിലുള്ളവർക്ക് പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ കഴിയും. പത്താം ക്ലാസ് വിജയിച്ച 23 വയസ്സ് പൂർത്തിയായവർക്കു ഹയർ സെക്കൻഡറി കോഴ്സിന് അപേക്ഷിക്കാം. പച്ച മലയാളം, ഗുഡ് ഇംഗ്ലിഷ്, അച്ചാ ഹിന്ദി എന്നീ കോഴ്സുകൾക്കും അപേക്ഷിക്കാം. 9744718245.

കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു 
കൊല്ലം ∙ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 13ന് ആരംഭിക്കുന്ന വിവിധ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു . തയ്യൽ പരിശീലനം, നിർമാണ പരിശീലനം (പേപ്പർ ബാഗ് – ബിഗ്ഷോപ്പർ, അലങ്കാര നെറ്റിപ്പട്ടം, ഫാൻസി ബാഗ്), ലിക്വിഡ് എംബ്രോയ്ഡറി, ഡോൾ മേക്കിങ്, പെയിന്റിങ് (ഗ്ലാസ്, കോഫി, തഞ്ചൂർ, എംബോസ്, ഫാബ്രിക്) എന്നിവയിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ 10നു വൈകിട്ട് 5നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 0474 2791190.

ബിരുദം: റജിസ്ട്രേഷൻ 
കൊല്ലം∙ രണ്ടാംകുറ്റി ടികെഎം സെന്റർ ഫോർ ഹയർ ലേണിങ്ങിൽ ബിരുദ പ്രവേശനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു. ബികോം, ബിസിഎ, ബിബിഎ, ബിഎ കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ: 0474 2731629.

അപേക്ഷ ഫോം 10 മുതൽ നൽകും
കൊല്ലം ∙ ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന ബിഎ/ബിബിഎ/ബികോം– എൽഎൽബി കോഴ്സ് മാനേജ്മെന്റ് സീറ്റിലേക്കുള്ള അപേക്ഷ ഫോം 10 മുതൽ കോളജ് ഓഫിസിൽ നിന്നു ലഭിക്കും. 0474 2747770.

ഡിപ്ലോമ കോഴ്സ്
കൊല്ലം∙ പുനലൂർ സർക്കാർ പോളിടെക്‌നിക് കോളജിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ: 7907114230, 6235491167.

വൈദ്യുതി മുടങ്ങും
പരവൂർ∙ പങ്കുവിളയിൽ രാവിലെ 9 മുതൽ 11 വരെയും മുതലക്കുളം, പുന്നമുക്ക് എന്നിവിടങ്ങളിൽ 10 മുതൽ 5 വരെയും മണിയംകുളം, കോങ്ങാൽ, പനമൂട്, പൊട്ടിക്കഴിയത്തുമൂല എന്നിവിടങ്ങളിൽ 10 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
കുണ്ടറ∙ മാമൂട് സാമിൽ, മാമൂട് റബർ, കൊറ്റങ്കര, ശബരി കാഷ്യു എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com