ADVERTISEMENT

കുറവിലങ്ങാട് ∙ കോട്ടയം– മൂവാറ്റുപുഴ റൂട്ടിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് ആരംഭിക്കണമെന്നു നിർദേശം ഉയരുന്നു.  ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർക്ക് ഇതു പ്രയോജനപ്പെടും.  നിലവിലെ ഓർഡിനറി ചെയിൻ സർവീസിനു പുറമേ മൂവാറ്റുപുഴ സർവീസ് കൂടി ആരംഭിക്കുന്നതു കോർപറേഷന്റെ വരുമാനത്തിലും വർധനയുണ്ടാക്കും.കൂത്താട്ടുകുളം–കോട്ടയം ഓർഡിനറി സർവീസ് നിലനിർത്തിക്കൊണ്ടു തന്നെ പുതിയ സർവീസ് ആരംഭിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.  കോട്ടയം–തൃശൂർ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് കാര്യക്ഷമമാക്കണമെന്നും നിർദേശം ഉയരുന്നുണ്ട്. 

കോട്ടയം–മൂവാറ്റുപുഴ ചെയിൻ സർവീസ് ആരംഭിച്ചാൽ എല്ലാ സ്റ്റോപ്പുകളിലും നിർത്തി യാത്രക്കാരെ കയറ്റാൻ സൗകര്യമൊരുക്കണമെന്നും യാത്രക്കാരുടെ സംഘടനകൾ‌ ആവശ്യപ്പെടുന്നു. കോട്ടയത്തു നിന്നു മൂവാറ്റുപുഴയ്ക്കു 52 കിലോമീറ്റർ ദൂരമാണുള്ളത്. ഏതാനും വർഷം മുൻപു പുതിയ ചെയിൻ സർവീസുമായി ബന്ധപ്പെട്ട് ആലോചന നടന്നിരുന്നു. പുലർച്ചെ 5 മുതൽ രാത്രി 7 വരെ ഓരോ 10 മിനിറ്റിലും കോട്ടയം–മൂവാറ്റുപുഴ റൂട്ടിലും മൂവാറ്റുപുഴ–തൃശൂർ റൂട്ടിലും ബസ് സർവീസ് എന്നതായിരുന്നു പദ്ധതി. യാത്രക്കാർ കൂടുതലുള്ള രാവിലെ 7.30 മുതൽ 9 വരെയും വൈകിട്ട് 4.30 മുതൽ 6 വരെയും 5 മിനിറ്റ്  ഇടവേളയിൽ കോട്ടയം–മൂവാറ്റുപുഴ സർവീസും പരിഗണിച്ചിരുന്നു. പക്ഷേ പദ്ധതി നടപ്പായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com