ADVERTISEMENT

വൈദ്യുതി മുടക്കം
കറുകച്ചാൽ ∙ 33 കെവി ലൈനിൽ  ഇരുപ്പിക്കൽ, നടുക്കേപ്പടി, നെടുങ്ങാടപ്പള്ളി, പനയമ്പാല, വെട്ടിക്കാവുങ്കൽ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ അഴകാത്തുപടി, മോസ്കോ, പഴയ ബ്ലോക്ക്, കോട്ടപ്പുറം, വടക്കേക്കര ടെംപിൾ, തെങ്ങണ ടെംപിൾ, വള്ളത്തോൾ, കുട്ടിച്ചൻ ട്രാൻസ്ഫോമറുകളുടെ പരിധിയിലും കല്ലുവട്ടം ഭാഗത്തും ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ മോർക്കുളങ്ങര ബൈപാസ്, കുട്ടംപേരൂർ, അസംപ്ഷൻ കോളജ്, കോപ്ടാക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

റബർ  ബോർഡിലേക്ക് വിളിക്കാം
കോട്ടയം ∙ റബറിന്റെ ഇലകൊഴിച്ചിൽ രോഗത്തെക്കുറിച്ചും നിവാരണ മാർഗങ്ങളെക്കുറിച്ചും അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ചോദ്യങ്ങൾക്ക് നാളെ 10 മുതൽ ഒന്നു വരെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഷാജി ഫിലിപ് ഫോണിലൂടെ മറുപടി പറയും. കോൾ സെന്റർ നമ്പർ: 0481 2576622.

ജലവിതരണം മുടങ്ങും
കടുത്തുരുത്തി ∙ ശക്തമായ കാറ്റും മഴയും മൂലം 11 കെ.വി. ഉൾപ്പെടെ വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതിനാൽ കടുത്തുരുത്തി ഡിവിഷൻ പരിധിയിലുള്ള മേവെള്ളൂർ ജല ശുദ്ധീകരണശാലയിൽനിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളിലെ എല്ലാ പഞ്ചായത്തുകളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതു വരെ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com