ADVERTISEMENT

നാദാപുരം∙ പുളിയാവിലേക്കു ജലജീവൻ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് വിഷ്ണുമംഗലം പുഴയിൽ കൂടിയുള്ള പൈപ്പ് സുരക്ഷിതമാക്കുന്നതിനുള്ള കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി. പൈപ്പുകൾ തമ്മിലുള്ള ജോയിന്റ് ഇളകിപ്പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പുഴയിൽ ജോയിന്റുള്ള ഭാഗത്ത് കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്. 

വിഷ്ണുമംഗലം പുഴയിൽ ജല അതോറിറ്റിയുടെ ബണ്ടിന്റെ ഷട്ടറുകൾ അടച്ചതോടെ താഴ് ഭാഗത്തേക്ക് വെള്ളം എത്തുന്നതു നിലച്ചിരിക്കുകയാണ്. ഇതോടെ പുഴ പൂർണമായും വറ്റി വരണ്ടു.  ഈ സമയം നിർമാണത്തിന് അനുയോജ്യമാകുമെന്നതു കണക്കിലെടുത്താണ് ഇപ്പോൾ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്. 

കുറ്റ്യാടി പുഴയിൽ നിന്നെടുക്കുന്ന വെള്ളം ചേലക്കാട്ടു നിന്ന് ഗ്രാമീണ റോഡുകൾക്ക് അടിയിൽ കൂടിയാണ് പുളിയാവിലേക്കു കൊണ്ടു പോകുന്നത്. ഈയിടെ നവീകരിച്ചു റീ ടാറിങ് നടത്തിയ കല്ലാച്ചി– വളയം റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാണ് പുഴയിൽ കൂടി പൈപ്പിട്ട് വെള്ളം പുളിയാവിലേക്കു കൊണ്ടു പോകാൻ ജല അതോറിറ്റി തീരുമാനിച്ചത്. ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ പുളിയാവിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന കടമ്പ പൂർത്തീകരിക്കും. അടുത്ത വേനലിലെങ്കിലും ഈ പദ്ധതിയിൽ നിന്നു വെള്ളം ലഭിക്കുമെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com