ADVERTISEMENT

ഫറോക്ക് ∙ ചേലേമ്പ്രയിലെ നീന്തൽ പരിശീലകരായ ഹാഷിർ ചേലൂപാടം, പി.അശ്വനി എന്നിവർക്ക് ഫ്രീഡൈവിങ്ങിൽ ദേശീയ റെക്കോർഡ്. വേരിയബിൾ വെയ്റ്റ്(വിഡബ്ല്യുടി)വിഭാഗത്തിൽ നിലവിലെ റെക്കോർഡ് തിരുത്തിയാണു ഹാഷിറിന്റെ മുന്നേറ്റം. ഭാരമുള്ള വസ്തു ഉപയോഗിച്ച് ചാലിയാറിൽ ഫറോക്ക് പഴയ പാലത്തിനു സമീപത്തായിരുന്നു പ്രകടനം.

വെള്ളത്തിനടിയിൽ 6.8 മീറ്റർ മുങ്ങിയാണ് ഹാഷിർ റെക്കോർഡ് നേടിയത്. ഈ വിഭാഗത്തിൽ 3.5 മീറ്ററായിരുന്നു നിലവിലെ റെക്കോർഡ്. കോൺസ്റ്റന്റ് വെയ്റ്റ് വിത്തൗട്ട് ഫിൻസ്(സിഎൻഎഫ്)വിഭാഗത്തിൽ 5.5 മീറ്റർ ആഴത്തിൽ മുങ്ങിയ അശ്വനി സിഎൻഎഫ് വിഭാഗത്തിൽ റെക്കോർഡ് നേടുന്ന രാജ്യത്തെ ആദ്യ വനിതയായി. ഇരുവരും ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമിയുടെ പരിശീലകരാണ്. 

ഫ്രീഡൈവിങ് കോച്ചസ് ഓഫ് ഏഷ്യയുടെ പരിശീലകരായ ഗെസ്റ്റ് ജെറോൻ എലോട്ട്, ജെഫറി ജയിംസ് എന്നിവരുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ ജെല്ലിഫിഷ് വാട്ടർ സ്പോർട്സിലായിരുന്നു പരിശീലനം. ഹാഷിർ 3 മിനിറ്റും 40 സെക്കൻഡും അശ്വനി 2 മിനിറ്റും 2 സെക്കൻഡും വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നിൽക്കാൻ പ്രാപ്തരായി. പരിശീലനം പൂർത്തിയാക്കിയ ഇരുവർക്കും ഫ്രീഡൈവിങ് കോച്ചസ് ഓഫ് ഏഷ്യയുടെ കോച്ച് സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com