ADVERTISEMENT

കുന്നമംഗലം∙ കുന്നമംഗലത്തും പരിസരത്തും രണ്ടിടത്ത് മോഷണം. മുറിയനാൽ പുലർച്ചെ ഫാർമസിയിൽ നിന്നു 13,500 രൂപയും മൊബൈൽ ഫോണും ടൗണിൽ അക്ഷയ കേന്ദ്രത്തിൽ നിന്നു 12,500 രൂപയുമാണ് നഷ്ടമായത്. രാവിലെ ഷട്ടർ തകർന്നു കിടക്കുന്നതു പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. 

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് മുറിയനാൽ ഫാർമസി ആൻഡ് പോളി ക്ലിനിക്കിൽ മോഷ്ടാക്കൾ എത്തിയത്. ഹെൽമറ്റും മുഖംമൂടിയും ധരിച്ച് കടയിൽ 3 പേർ എത്തുന്ന ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്ഷയ കേന്ദ്രത്തിൽ പുലർച്ചെ 2ന് ആണ് മോഷണം നടന്നതെന്നാണ് നിഗമനം. കുന്നമംഗലം പൊലീസ് പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com