ADVERTISEMENT

കോടഞ്ചേരി∙ വേനൽചൂടിൽ നിന്നു രക്ഷ തേടി ഇരുവഞ്ഞിപുഴയിലെ പതങ്കയത്തിൽ മുങ്ങി കുളിക്കാൻ എത്തിയ സഞ്ചാരികളുടെ വൻ തിരക്ക്.നാരങ്ങാത്തോട് ഇരുവഞ്ഞിപുഴയിൽ പതങ്കയത്തിലെ പാറകൾ നിറഞ്ഞ വിശാലമായ കയങ്ങളിൽ തണുത്ത വെള്ളത്തിൽ മുങ്ങി കുളിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളുടെ വരവായി.

ഇന്നലെ അവധി ദിവസമായതിനാൽ മുൻപെങ്ങും ഇല്ലാത്ത വിധമാണ് സഞ്ചാരികൾ കൂട്ടത്തോടെ പതങ്കയത്ത് എത്തിയത്. വീതി കുറഞ്ഞ നെല്ലിപ്പൊയിൽ–കൂരോട്ടുപാറ റോഡിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം കുറവായതിനാൽ വാഹനങ്ങൾ റോഡിൽ ഇരുവശങ്ങളിലും നിർത്തിയിട്ടതിനാൽ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. ഇരുപൂളുംകവല മുതൽ മുണ്ടൂർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കോടഞ്ചേരി സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിയ ശേഷമാണ് റോഡിലെ ഗതാഗത തടസ്സം നീക്കിയത്.

വേനലിന്റെ കാഠിന്യത്താൽ ഇരുവഞ്ഞിപുഴയിൽ ഒഴുക്കു നിലച്ചതിനാൽ പുഴയിലെ പാറകൾ നിറഞ്ഞ വിശാലമായ കയങ്ങളിൽ തടാകം പോലെ കെട്ടി കിടക്കുന്ന തണുത്ത തെളിനീരിൽ മുങ്ങി കുളിക്കുന്നത് സഞ്ചാരികളുടെ ഇഷ്ട വിനോദമാണ്. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനു അവധി ദിനങ്ങളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com