മലപ്പുറം ജില്ലയിൽ ഇന്ന് (08-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
മഅദിൻ ദഅവ കോളജ്പ്രവേശന പരീക്ഷ 14ന്: മലപ്പുറം∙ മഅദിൻ ദഅവ കോളജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) 14ന് മഅദിൻ ക്യാംപസിൽ നടക്കും. മതപഠനത്തോടൊപ്പം പ്ലസ് വൺ ക്ലാസിലേക്കു സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. 7 വർഷത്തെ കോഴ്സിൽ മത, ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം നേടാനും ഇംഗ്ലിഷ്, അറബി, ഉറുദു, സ്പാനിഷ്, ജർമൻ ഭാഷകൾ പഠിക്കാനും അവസരമുണ്ട്. ചേരാനാഗ്രഹിക്കുന്നവർ 10ന് മുൻപ് ഓൺലൈനായി (www.madin.edu.in) അപേക്ഷിക്കണം. 9072310111, 9072310222.
യോഗം നാളെ
മലപ്പുറം ∙ പാണക്കാട് ഖാസി ഫൗണ്ടേഷൻ സംസ്ഥാന സമിതി യോഗം നാളെ വൈകിട്ട് 4ന് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് ഹാദിയ സെന്ററിൽ ചേരും. സംസ്ഥാന സമിതിയംഗങ്ങൾ പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ അറിയിച്ചു.
എൽപിഎസ്ടിഇന്റർവ്യൂ 13ന്
എടവണ്ണ∙ കുണ്ടുതോട് എരഞ്ഞിക്കോട് ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി അഭിമുഖം 13ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.
ഹജ് പഠനക്ലാസ് നാളെ
വളാഞ്ചേരി ∙ ഹജ് കർമത്തിനു പോകുന്നവർക്കായി അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് നടത്തുന്ന പഠനക്ലാസ് നാളെ 9നു തുടങ്ങും. ഉച്ചയോടെ സമാപിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുക്കും. ഹാജിമാർക്ക് യാത്രയയപ്പും നൽകും. 9544111106.
മലപ്പുറത്ത് മെഗാ രക്തദാന ക്യാംപ് നാളെ
മലപ്പുറം ∙ പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിലെ രക്തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി മെഗാ രക്തദാന ക്യാംപ് നടത്തുന്നു. നാളെ മലപ്പുറം പ്രസ് ക്ലബ് അങ്കണത്തിലാണ് ക്യാംപ്. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ.ബ്ലഡ് ബാങ്കും ചേർന്നാണു ക്യാംപ് നടത്തുന്നത്. 8136818637