ADVERTISEMENT

എടക്കര ∙ ശക്തമായ മഴയിൽ വഴിക്കടവിലെ 2 താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയി. കാരക്കോടൻ പുഴയിൽ പഞ്ചായത്ത് അങ്ങാടിക്കു സമീപം മാമാങ്കര -മരുത റോഡിലെ പാലവും കലക്കൻ പുഴയിൽ കവളപ്പൊയ്കയിൽ നിർമിച്ച പാലവുമാണ് പുഴയിലെ മലവെള്ളപാച്ചിലിൽ തകർന്നത്. കവളപ്പൊയ്കയിലെ പാലം തകർന്നതോടെ പ്രദേശത്തെ കുടുംബങ്ങളുടെ യാത്രാപ്രശ്നം രൂക്ഷമായി. നാട്ടുകാർ രൂപീകരിച്ച ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഇവിടെ പാലം നിർമിച്ചിരുന്നത്. പഞ്ചായത്ത് അങ്ങാടിയിൽ കാരക്കോടൻ പുഴയ്ക്ക് കുറുകെ മൂന്നരക്കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമാണം നടന്നുവരുന്നുണ്ട്. ജീപ്പ്, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോവുന്നതിന് നിർമിച്ച  പാലമാണ് തകർന്നത്. താൽക്കാലിക പാലം പിന്നീട് പുനർനിർമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com