ADVERTISEMENT

മുംബൈ∙ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 508 കിലോമീറ്റർ പാതയുടെ 290 കിലോമീറ്റർ നിർമാണം  പൂർത്തിയായി. 12 സ്റ്റേഷനുകളുടെയും 8 വലിയ പാലങ്ങളുടെയും നിർമാണവും അവസാനഘട്ടത്തിലാണ്. രാജ്യത്ത് ഇതുവരെ ഉപയോഗിക്കാത്ത ജാപ്പനീസ് സാങ്കേതിക വിദ്യയിലൂടെയാണ് ട്രാക്ക് നിർമാണം. 2026 ഡിസംബറിന് മുൻപ് പൂർത്തിയാക്കി ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

തുരങ്ക നിർമാണവും അതിവേഗം പുരോഗമിക്കുന്നു. 21 കിലോമീറ്റർ തുരങ്കത്തിൽ 7 കിലോമീറ്റർ കടലിനടിയിലൂടെയാണ്. ബികെസിക്കും താനെയിലെ ശിൽഫാട്ടയ്ക്കും ഇടയിലാണ് തുരങ്കം. പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നീ നഗരങ്ങൾ കൂടുതൽ വികസിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

വേഗം 320 കിലോമീറ്റർ
320 കിലോമീറ്റർ വേഗത്തിലാണ് ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുക. രണ്ട് മണിക്കൂറിൽ താഴെ സമയം കൊണ്ട് 508 കിലോമീറ്റർ യാത്ര ചെയ്യാനാകും. 12 സ്റ്റേഷനുകളാണ് പാതയിൽ. ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകളും ഓടിക്കാൻ പദ്ധതിയുണ്ട്. ബുള്ളറ്റ് ട്രെയിനുകൾ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ 52 സെക്കൻഡ് മതി. 

ഭൂചലന മുന്നറിയിപ്പ്  സംവിധാനം
യാത്ര കൂടുതൽ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഭൂചലന മുന്നറിയിപ്പ് സംവിധാനവും ക്രമീകരിക്കുന്നുണ്ട്. 28 സീസ്മോ മീറ്ററുകൾ സ്ഥാപിക്കും. രാജ്യത്താദ്യമാണ്  ത്തരത്തിലുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.

1.8 ലക്ഷം കോടിയുടെ പദ്ധതി
നാഷനൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. 1.8 ലക്ഷം കോടി രൂപയുടെ പദ്ധതിയിൽ മഹാരാഷ്ട്രയും ഗുജറാത്തും 5000 കോടി രൂപ വീതമാണ് മുടക്കുന്നത്. കേന്ദ്രസർക്കാർ 10,000 കോടി രൂപയും. 88,000 കോടി രൂപ ജപ്പാനിൽ നിന്നുള്ള വായ്പയാണ്.

English Summary:

Mumbai-Ahmedabad Bullet Train to Arrive Early: An Inside Look at India's Pioneering Rapid Rail Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com