ADVERTISEMENT

മുംബൈ∙ കുർള, ബാന്ദ്ര റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബാന്ദ്രാ–കുർള കോംപ്ലക്സിലേക്ക് (ബികെസി) ഓട്ടോറിക്ഷകൾ ഓട്ടം പോകാൻ മടിക്കുന്നതിനെച്ചൊല്ലി പരാതി വ്യാപകം. ഓട്ടം വിളിച്ചാൽ ഭൂരിപക്ഷം പേരും നിഷേധിക്കുന്നതിനു പുറമേ, അമിത നിരക്കും ആവശ്യപ്പെടുന്നതായി ആരോപണമുണ്ട്. 

 ബികെസിയിൽ ഓഫിസുകൾ കൂടുന്നതിനനുസരിച്ച് ഗതാഗതസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഓട്ടോറിക്ഷ കിട്ടാതെ ബാന്ദ്രയിൽ നിന്നും കുർളയിൽ നിന്നും നടന്ന് വിയർത്തു കുളിച്ച് ഓഫിസുകളിൽ എത്തേണ്ട ഗതികേടിലാണ് അവിടെ ജോലി ചെയ്യുന്നവർ. 

‘‘രാവിലെ ലോക്കൽ  ട്രെയിനിൽ ഇടിച്ചുകയറിയും തൂങ്ങിപ്പിടിച്ചുമാണ് കുർളയിൽ എത്തുന്നത്. ഇറങ്ങിയാൽ ഓട്ടോറിക്ഷ പിടിക്കാനുള്ള നെട്ടോട്ടമാണ്. ഓട്ടോറിക്ഷകളെ നിയന്ത്രിക്കാനോ, നിരയായി നിർത്തി യാത്രക്കാരെ കയറ്റിവിടാനോ ഒരു ക്രമീകരണവുമില്ല. കുറ്റക്കാരിൽ നിന്നു പിഴ ഈടാക്കാൻ പൊലീസിന്റെ പൊടിപോലുമില്ല.

മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യം ഒരുക്കുന്നില്ലെന്നു മാത്രമല്ല, ഓട്ടോറിക്ഷക്കാരെ നിലയ്ക്കു നിർത്താനും സർക്കാർ നടപടി സ്വീകരിക്കുന്നില്ല – പതിവു യാത്രക്കാരനായ മലയാളി ജയേഷ് കുര്യൻ പറഞ്ഞു. 

 മീറ്റർ പ്രകാരം പോകാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയാറല്ല. സീറ്റ് ഒന്നിന് 30 രൂപയാണ് ഷെയർ നൽകേണ്ടത്. ഇരുവശത്തേക്കുമായി 60 രൂപയാണ് ഒരാൾക്ക് പ്രതിദിനം നൽകേണ്ടിവരുന്നത്. അതേസമയം, ബികെസിയിൽ നിന്നടക്കം നഗരത്തിൽ രണ്ടാഴ്ചയ്ക്കുളളിൽ  50,000 ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ നിന്നു പിഴ ഈടാക്കിയെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.  യാത്രക്കാർ പരാതികൾ രേഖാമൂലം നൽകണമെന്നും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com