ADVERTISEMENT

ന്യൂഡൽഹി ∙ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റെയിൽവേയുടെ നടപടി മലയാളികളെ ദുരിതത്തിലാക്കിയെന്ന് ഡൽഹി മലയാളി അസോസിയേഷൻ ആരോപിച്ചു. 

ട്രെയിൻ റദ്ദാക്കിയ നടപടി പിൻവലിക്കുകയോ ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുകയോ വേണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു നൽകിയ നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടു. 

വേനലവധിക്ക് ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് ആഴ്ചയിൽ ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്നും ഡിഎംഎ പ്രസിഡന്റ് കെ.രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ നൽകിയ നിവേദനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com