ADVERTISEMENT

തിരുനാള്‍ ആഘോഷിച്ചു
വടക്കഞ്ചേരി∙ കണച്ചിപ്പരുത വചനഗിരി സെന്റ് ജോർജ് പള്ളിയിൽ വി.ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു. വികാരി ഫാ.ഹെൽബിൻ മീമ്പള്ളിൽ കൊടിയുയർത്തി. ആഘോഷമായ തിരുനാള്‍ കുർബാന, സന്ദേശം, ലദീഞ്ഞ്, കണച്ചിപ്പരുത കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം, ആകാശവിസ്മയം, പിട്ടുക്കാരികുളമ്പിലേക്ക് തിരുനാൾ പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവയുണ്ടായി.

ഗൂളികടവ് ഫാത്തിമ മാതാ പള്ളി വികാരി ഫാ.മാർട്ടിൻ ഏറ്റുമാനൂക്കാരൻ, താവളം ഫൊറോന അസി.വികാരി ഫാ. മെൽവിൻ ചിറമേൽ എന്നിവര്‍ കാര്‍മികരായി. ബാനയും പ്രാർഥനയും നടക്കും. തുടർന്ന് തിരുനാൾ കൊടിയിറക്കും. വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ തങ്കച്ചൻ പുതുശ്ശേരി, സിബി വളയത്തിൽ, തിരുനാൾ കൺവീനർ ഷാജി കളമ്പുകാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com