ADVERTISEMENT

ഊട്ടി ∙ ഊട്ടിയിലേക്കുള്ള ഇ–പാസിനു നിബന്ധനകൾ ഇല്ലെന്നു ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു. വരുന്ന വാഹനങ്ങൾക്കെല്ലാം പാസ് ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാണ്. ഇതിനു ഫീസ് ഈടാക്കുകയില്ല. ഇ–പാസ് ഉള്ളവർക്കു മാത്രമേ ചെക്പോസ്റ്റുകളിൽ അനുമതി ലഭിക്കുകയുള്ളൂ. എത്ര വാഹനങ്ങൾ വരുന്നുണ്ടെന്നും അതിൽ എത്ര പേർ വരുന്നുണ്ടെന്നുമുള്ള കൃത്യമായ കണക്കുകൾ അറിയാനാണ് ഇ–പാസ് നിർബന്ധമാക്കിയതെന്നും കലക്ടർ പറഞ്ഞു. 

നീലഗിരി ജില്ലയുടെ എല്ലാ ചെക്പോസ്റ്റുകളിലും പരിശോധന നടക്കും. പാസില്ലാത്ത വാഹനങ്ങൾക്കു ജില്ലയിലേക്കു പ്രവേശനമില്ല. നീലഗിരി ജില്ലയിലെ വാഹനങ്ങൾക്ക് ഇതു ബാധകമല്ല. സർക്കാർ ബസുകളിലും ട്രെയിനിലും വരുന്നവർക്കും ഇതു ബാധകമല്ല. ഇ–പാസിന് അപേക്ഷിക്കേണ്ട വിലാസം ഇന്നു വൈകിട്ട് അറിയിക്കുമെന്നു കലക്ടർ അറിയിച്ചു. ഈ മാസം 7 മുതൽ ജൂൺ 30 വരെയാണ് ഇ–പാസ് റജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com