ADVERTISEMENT

പട്ടാമ്പി ∙ ജലവിതരണ പദ്ധതികളിൽ ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ ഓങ്ങല്ലൂർ പഞ്ചായത്തിൽ ടാങ്കർ ലോറിയിൽ ജല വിതരണം തുടങ്ങി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ് പഞ്ചായത്ത് ഭരണ സമിതി ടാങ്കർ ലോറിയിൽ വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചത്. 

പഞ്ചായത്തിലെ 22 വാർഡുകളിലും ശുദ്ധജലം കിട്ടാത്ത പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളം എത്തിച്ച് വിതരണം നടത്താനാണ് ഭരണസമിതി തീരുമാനമെന്ന് പഞ്ചായത്ത് ഉപാധ്യക്ഷൻ ടി.പി. രജീഷ് പറഞ്ഞു. പഞ്ചായത്തിൽ ജല വിതരണത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഭാരതപ്പുഴയിലെ ജലവിതരണ പദ്ധതിയെയാണ്. ഇൗ പദ്ധതിയിൽ വെള്ളം എത്താത്ത പ്രദേശങ്ങളിൽ കുഴൽക്കിണർ പദ്ധതികളിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. ജലക്ഷാമം രൂക്ഷമായിത്തുടങ്ങിയതോടെയാണ് പഞ്ചായത്തിലെ പല വാർഡുകളിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാതായാത്.

പഞ്ചായത്തിലെ എല്ലാ ‌പ്രദേശത്തും ധാരാളം വെള്ളം എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ഇതുവരെയും ജല വിതരണം ആരംഭിക്കാനായിട്ടില്ല. മാർച്ച് 31നകം പദ്ധതിയുടെ പണി പൂർത്തിയാക്കി ജലവിതരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പദ്ധതിയുടെ പണി തീരാത്തതിനാൽ ഇതുവരെയും ജലജീവൻ മിഷൻ പദ്ധതിയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. വല്ലപ്പുഴ, ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്ന ഓങ്ങല്ലൂർ വല്ലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പണി പൂർത്തിയാകുന്നതോടെ ഇരു പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com