ADVERTISEMENT

ഇന്ന് 
അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യത. അതേസമയം നിലവിലെ താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ഹോസ്റ്റലിൽ  പ്രവേശനം  ആരംഭിച്ചു
ഒറ്റപ്പാലം∙ കസ്തൂർബ ബാലിക സദനം ഹോസ്റ്റലിൽ പ്രവേശനം ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന എസ്‌സി, എസ്ടി, ഒബിസി വിദ്യാർഥിനികളുടെ രക്ഷിതാക്കൾക്ക് മേയ് 25 വരെ അപേക്ഷിക്കാം. ഭക്ഷണം, താമസം, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക്: 9947105362. 

അപേക്ഷ ക്ഷണിച്ചു
ഒറ്റപ്പാലം∙ കേന്ദ്രീയ വിദ്യാലയത്തിലെ ബാലവാടിക 3ലേക്കും ക്ലാസ് ഒന്നിലേക്കും ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനത്തിന് എസ്ടി വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 13നു മുൻപു സ്കൂളിൽ നേരിട്ടെത്തി നൽകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 

അധ്യാപക ഒഴിവ്
അമ്പലപ്പാറ∙ പുലാപ്പറ്റശ്ശേരി എഎൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9349754075.

തൊഴിൽ പരിശീലനം 
ചെർപ്പുളശ്ശേരി ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കുളക്കാട് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ടൂവീലർ മെക്കാനിക് പരിശീലനം, 10 ദിവസത്തെ ഫാസ്റ്റ്ഫുഡ്, അച്ചാർ, മസാലപ്പൊടി നിർമാണം എന്നീ പരിശീലനങ്ങൾ ഉടൻ ആരംഭിക്കും. 18 മുതൽ 44 വയസ്സു വരെയുള്ളവർക്കാണ് അവസരം. പങ്കെടുക്കുന്നവർ പേർ റജിസ്റ്റർ ചെയ്യണം. ഫോൺ: 0466–2285554.

ക്വിസ് മത്സരം: റജിസ്ട്രേഷൻ ആരംഭിച്ചു
ഒറ്റപ്പാലം∙ കണ്ണിയംപുറം ലൈബ്രറി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ തുടങ്ങി. 15 വരെയാണു സമയപരിധി. ഒറ്റപ്പാലം നഗരസഭയിലെയും ലക്കിടി പേരൂർ, വാണിയംകുളം, അമ്പലപ്പാറ, അനങ്ങനടി പഞ്ചായത്തുകളിലെയും 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണു പങ്കെടുക്കാൻ അവസരം. വിവരങ്ങൾക്ക്: 9048734434. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com