പത്തനംതിട്ട ജില്ലയിൽ ഇന്ന് (08-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ഒട്ടിയക്കുഴി, പാലത്തിങ്കൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ തോട്ടഭാഗം വൈദ്യുതി സെക്ഷന്റെ പരിധിയിൽ കറ്റോട് ജംക്ഷൻ, കറ്റോട് പാലം, മനയ്ക്കച്ചിറ, വടയത്രപ്പടി, ബിലീവേഴ്സ് ചർച്ച്, തോട്ടഭാഗം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
∙ പരുത്യാനി, വടക്കുപുറം, കാക്കത്തോട്ടം, ടെലിഫോൺ എക്സ്ചേഞ്ച്, കാറ്റാടി, എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
വാക്സിനേഷൻ നാളെ
പത്തനംതിട്ട ∙ ജില്ലയിൽ നിന്നുള്ള ഹജ് തീർഥാടകർക്കുള്ള വാക്സിനേഷൻ നാളെ 8.30ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. ചികിത്സാരേഖകൾ ഉൾപ്പെടെ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.