ADVERTISEMENT

ആര്യനാട്∙ പാലം ജംക്‌ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുൻപ് നിർമിച്ച വെള്ളനാട്–ആര്യനാട്–ചെറ്റച്ചൽ റോഡിന്റെ നിർമാണ വേളയിൽ  ജംക്‌ഷൻ വികസനത്തിന്റെ ഭാഗമായാണ് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്.

"സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ സമീപത്തെ പാലത്തിലും നെടുമങ്ങാട് റോ‍ഡിലും ഗതാഗത കുരുക്ക് ഉണ്ടാകും. കൂടാതെ വലിയ തിരക്കുള്ള ജംക്‌ഷനും അല്ല. പാർക്കിങ് മൂലം ഉള്ള പ്രശ്നങ്ങളാണ് നിലവിൽ ജംക്‌ഷനിൽ ഉള്ളത്  ".

നവീകരണത്തിന് ശേഷം ഉദ്ഘാടനം നടത്താതെ തന്നെ റോഡ് ഗതാഗതത്തിന് തുറന്ന് ‌കെ‌ാടുത്തു. എങ്കിലും ട്രാഫിക് ലൈറ്റുകൾ  പ്രവർത്തിപ്പിച്ചില്ല.  ഇതിനിടെ  പാലം ജംക്‌‌ഷനിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായി. ഇരുചക്രവാഹനങ്ങൾ ആണ് ഇതിൽ ഭൂരിഭാഗവും. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ സമീപത്തെ പാലത്തിലും നെടുമങ്ങാട് റോഡിലും ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് പെ‌ാലീസ് പറയുന്നു. പിന്നെ എന്തിനാണ് ഇവ സ്ഥാപിച്ചതെന്ന് നാട്ടുകാർ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com