ADVERTISEMENT

തിരുവനന്തപുരം ∙ കഴക്കൂട്ടം – കാരോട് ബൈപാസിൽ ചാക്കയ്ക്കും ലുലുമാളിനും ഇടയിൽ ലോഡ്സ് ജംക്‌ഷനു സമീപം പ്രധാന റോഡും സർവീസ് റോഡുകളും താഴ്ന്നതോടെ രണ്ടാഴ്ചയായി ഗതാഗതകുരുക്ക് രൂക്ഷം. ബാരിക്കേഡ് വച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധിക്കാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയേറെയാണ്. നഗരത്തിൽ നിന്നു മുട്ടത്തറ സുവിജ് പ്ലാന്റിലേക്കു നീളുന്ന കൂറ്റൻ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ പണികൾ ഇരുവശത്തും ആരംഭിച്ചതോടെയാണ് റോഡിന്റെ ഒരു വശത്തു നിന്നു മറുവശം വരെ താഴ്ന്ന് ചപ്പാത്ത് പോലെയായത്. 

ബൈപാസിന്റെ രണ്ടു ഭാഗത്തേക്കും ഇവിടെ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഇഴഞ്ഞിഴഞ്ഞാണു വാഹനനീക്കം. തമിഴ്നാട്ടിൽ നിന്ന് കാരോട് വഴി ബൈപാസ് വഴി എത്തുന്ന വാഹനങ്ങളും കേരളത്തിലെ ഇതര ജില്ലകളിൽ നിന്നും വേഗത്തിൽ തിരുവനന്തപുരം നഗരത്തിലേക്കും തെക്കൻ അതിർത്തിയിലേക്കും തമിഴ്നാട്ടിലേക്കും പോകാൻ എത്തുന്ന വാഹനങ്ങളും മുന്നറിയിപ്പില്ലാതെ ഗതാഗതക്കുരുക്കിൽപെടുകയാണ്. 

റോഡ് മുറിച്ച് കൂറ്റൻ പൈപ്പ് സ്ഥാപിക്കുന്ന പണി ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും. അതേസമയം, പൈപ്പ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ജലഅതോറിറ്റിയോ ദേശീയപാത അതോറിറ്റിയോ ഇതുവരെ മുൻകൂട്ടി അറിയിപ്പ് നൽകാത്തത് ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com