ADVERTISEMENT

പോത്തൻകോട് ∙ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയിൽ തീപിടിച്ചു. ഡ്രൈവ‍ർ കടയ്ക്കാവൂ‍ർ തെക്കുംഭാഗം കാട്ടിൽ വീട്ടിൽ കെ.എസ്.അരുൺ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12നു കഴക്കൂട്ടം–തൈക്കാട് ബൈപാസിൽ പോത്തൻകോട് ജംക്‌ഷനു സമീപത്തായാണ് സംഭവം. ക്യാബിനിലേക്ക് പിന്നിൽ നിന്നും പുക വരുന്നത് കണ്ടതോടെ ലോറി നി‍ർത്തി അരുൺ പുറത്തിറങ്ങി. ലോറിയിലുണ്ടായിരുന്ന അഗ്നിശമന യന്ത്രം ഉപയോഗിച്ചെങ്കിലും തീ അണയ്ക്കാനായില്ല. 

സംഭവം അറിഞ്ഞ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇരുവശത്തും വാഹനങ്ങൾ തടഞ്ഞിട്ടു. കഴക്കൂട്ടത്തു നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന ഗതാഗതക്കുരുക്കിൽപെട്ട് 20 മിനിറ്റ് വൈകിയാണ് എത്തിയത്. വൈകാതെ തന്നെ തീ പൂ‍ർണമായും അണച്ചെങ്കിലും ലോറിയുടെ മുൻഭാഗം പൂ‍ർണമായും കത്തി നശിച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിഴിഞ്ഞത്തേക്ക് കടയ്ക്കൽ കുമ്മിൾ എന്ന സ്ഥലത്തു നിന്നും പാറ കയറ്റാനായി പോകവെയാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com