ADVERTISEMENT

നിലമാമൂട് ∙ കുന്നത്തുകാലിൽ ചുഴലിക്കാറ്റിൽ കൃഷി മേഖലയിൽ വ്യാപക കൃഷിനാശം. ഏക്കറു കണക്കിന് വാഴ തോട്ടം, മരച്ചീനി തോട്ടം, കുരുമുളക് തോട്ടം, റബർ മരങ്ങൾ എന്നിവ നശിച്ചു. മരങ്ങൾ മുറിഞ്ഞു നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. പത്തോളം വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണു. ആളപായങ്ങൾ ഒന്നുമില്ല. കുന്നത്തുകാൽ കൃഷി വികസന ഓഫിസ് പരിധിയിൽ വരുന്ന 33 ഏലാകളിലായി പതിനായിരക്കണക്കിന് കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ, നൂറുകണക്കിനു റബർ മരങ്ങൾ, ആഞ്ഞിൽമരം, വെറ്റിലക്കൊടി, മരച്ചീനി തോട്ടം എന്നിവ പൂർണമായും കാറ്റിൽ നശിച്ചു. 

കുന്നത്തുകാൽ വൈദ്യുതി സെക്‌ഷൻ പരിധിയിൽ മരങ്ങൾ‌ വൈദ്യുതി ലൈനിനു മുകളിലേക്ക് വീണതു കാരണം ഇരുപത്തഞ്ചോളം പോസ്റ്റുകൾ മുറിഞ്ഞു വീണു. പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചു. പാറശാല സബ്‌ സ്റ്റേഷനിൽ നിന്നും വെള്ളറട സബ് സ്റ്റേഷൻ വരെ 33 കെവി വൈദ്യുതി ലൈനുകൾ ഉണ്ട്. ഈ ലൈനുകൾ കേബിളാക്കിയാൽ വൈദ്യുത തകരാർ തീരുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com