ADVERTISEMENT

പഴഞ്ഞി∙ കാട്ടകാമ്പാൽ– പോർക്കുളം പഞ്ചായത്തുകളിലായി കിടക്കുന്ന ആനക്കുണ്ട് ബണ്ടിന്റെ നവീകരണം പാതിവഴിയിൽ നിലച്ചു. 16 ഏക്കർ വിസ്തൃതിയിലുള്ള ബണ്ട് മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസാണ്. കനത്ത വേനലിലും വറ്റാത്ത ആനക്കുണ്ട് 5 വർഷം മുൻപ് വറ്റിയപ്പോഴാണ് നവീകരിക്കാനായി പദ്ധതി തയാറാക്കിയത്. നഗര സഞ്ചയപദ്ധതി പ്രകാരം സർക്കാർ 2 കോടി അനുവദിക്കുകയും ചെയ്തു. കളിമണ്ണ് നിറഞ്ഞ ആനക്കുണ്ടിലെ മണ്ണെടുക്കാൻ ഒട്ടേറെ ആവശ്യക്കാർ മുന്നോട്ട് വന്നിരുന്നു. വൻ തുകയ്ക്ക് മണ്ണു കൊണ്ടുപോകാൻ കരാറെടുത്തയാൾ പദ്ധതിയിൽ നിന്ന് പിൻമാറിയതോടെ മണ്ണെടുപ്പു വൈകി. ഒടുവിൽ കഴിഞ്ഞ വർഷം മേയിൽ ആനക്കുണ്ടിൽ നിന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തു. എന്നാൽ എടുത്ത മണ്ണ് കൊണ്ടുപോകാത്തതിനാൽ ബണ്ടിന്റെ വശത്തു തന്നെ കൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഈ മണ്ണെല്ലാം ബണ്ടിലേക്ക് തന്നെ ഒലിച്ചിറങ്ങിയതായി കർഷകർ പരാതിപ്പെട്ടു. ആനക്കുണ്ട് ബണ്ട് നവീകരണം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com