ADVERTISEMENT

നടവയൽ ∙ ബീനാച്ചി - പനമരം റോഡിൽ അപകടങ്ങൾ ഏറുന്നു. കഴിഞ്ഞ ദിവസം രാത്രി കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. ഇതിൽ കാർ യാത്രികനായ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ചീങ്ങോട് അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായാണ് അപകടമുണ്ടായത്.കിഫ്‌ബിയിൽ ഉൾപ്പെടുത്തി 52 കോടി ചെലവഴിച്ച് 4 വർഷം മുൻപ് വീതി കൂട്ടി പ്രവൃത്തി ആരംഭിച്ച റോഡിലാണു പണി തീരും മുൻപ് ചെറുതും വലുതുമായ അപകടങ്ങൾ ഏറെയും.ആദ്യഘട്ട ടാറിങ് നടത്തിയ ഭാഗത്ത് അടയാളങ്ങളോ സൂചന ബോർഡുകളോ ഇല്ലാത്തതും പണിയിലെ അപാകതയുമാണ് അപകടം വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ദിനംപ്രതി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് അധികൃതരുടെയും കരാറുകാരന്റെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com