ADVERTISEMENT

വൈദ്യുതി മുടക്കം
പടിഞ്ഞാറത്തറ ∙ പകൽ 9–5.30: ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ, കുറുമണി, കൊറ്റുകുളം, കക്കണംകുന്ന്, മുണ്ടക്കുറ്റി, മുണ്ടക്കുറ്റി മൂൺലൈറ്റ്, ചേരിയംകൊല്ലി, പകൽവീട്, കല്ലുവെട്ടുംതാഴെ, ബാങ്ക്കുന്ന്, നടമ്മൽ.
കമ്പളക്കാട് ∙ പകൽ 9–6. കമ്പളക്കാട്, പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, കുമ്പളാട്, മെച്ചന, വാളൽ, കരിഞ്ഞകുന്ന്, വെണ്ണിയോട്, പുഴക്കലിടം, മാടക്കുന്ന്.
വെള്ളമുണ്ട ∙ പകൽ 8.30–5.30. മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാൽ ടൗൺ, പുളിഞ്ഞാൽ ടവർ, പുളിഞ്ഞാൽ ക്രഷർ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷർ, ബാണാസുര റിസോർട്ട്, മനസാ റിസോർട്ട് ട്രാൻസ്‌ഫോമർ.

ആധാരമെഴുത്ത് ഓഫിസുകൾക്ക് 9നും 10നും അവധി
പുൽപള്ളി ∙ ആലപ്പുഴയിൽ 9 മുതൽ 11 വരെ നടക്കുന്ന ആധാരമെഴുത്തു സംഘടനയുടെ സംസ്ഥാന സമ്മേളനം പ്രമാണിച്ച് ജില്ലയിലെ എല്ലാ ആധാരമെഴുത്ത് ഓഫിസുകൾക്കും 9,10 തീയതികളിൽ അവധിയാണെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

തുല്യത കോഴ്‌സ്
കൽപറ്റ ∙ സംസ്ഥാന സാക്ഷരതാ മിഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യത, പച്ച മലയാളം കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോടു കൂടിയാണ് അപേക്ഷിക്കാൻ അവസരം. 17 വയസ്സ് പൂർത്തിയായവർക്കു പത്താം തരം തുല്യതയ്ക്കും 22 വയസ്സ് പൂർത്തിയായവർക്കു ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്കും അപേക്ഷിക്കാം. 04936-202091.

ടിസി അദാലത്ത്
മുട്ടിൽ ∙ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2012 അധ്യയന വർഷം മുതൽ സ്വാശ്രയ യുജി, പിജി കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കു 20 മുതൽ 22 വരെ സർട്ടിഫിക്കറ്റ്, ടിസി അദാലത്ത് സംഘടിപ്പിക്കും. 9633424143.

സൗജന്യ പരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ടൂ വീലർ മെക്കാനിക്കൽ പരിശീലനത്തിന് അപേക്ഷിക്കാം. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. 8078711040.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com