ADVERTISEMENT

പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദ്യം തുടങ്ങാനുള്ള സാഹചര്യം ഇന്ന് പല വിദേശ രാജ്യങ്ങളിലുമുണ്ട്. പക്ഷേ പഠിക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ ചെലവാക്കേണ്ടി വരും. ബാങ്ക് ബാലന്‍സായി നല്ലൊരു തുക ഡിപ്പോസിറ്റ് കാണിക്കുകയും ചെയ്യണം. എന്നാല്‍ തികച്ചും സൗജന്യമായി പഠിക്കുന്നതിനൊപ്പം, വര്‍ഷം 10 മുതല്‍ 12 ലക്ഷം രൂപ വരെ ജോലി ചെയ്ത് സമ്പാദിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ജര്‍മ്മനിയുടെ ഓസ്ബില്‍ഡങ് കോഴ്‌സുകള്‍. ഓസ്ബില്‍ഡങ് എന്നാല്‍ ജർമന്‍ ഭാഷയില്‍ വൊക്കേഷണല്‍ പരിശീലനം എന്നാണ് അര്‍ത്ഥം. അക്കാദമിക പഠനത്തോടൊപ്പം ജോലി ചെയ്ത് പ്രായോഗിക അറിവും നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ഓസ്ബില്‍ഡങ് പ്രോഗ്രാം എന്നറിയപ്പെടുന്ന ജർമനിയിലെ ഇരട്ട ഡിഗ്രി വൊക്കേഷണല്‍ പഠന പ്രോഗ്രാമുകള്‍. ആഗോള തലത്തിലെ ഏറ്റവും മികച്ച കരിയറിനായി വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതാണ് ഈ കോഴ്‌സുകള്‍. 

പ്രഫഷനല്‍ കോളജ് ക്ലാസ് മുറികളിലെ തിയററ്റിക്കല്‍ പഠനവും പ്രാക്ടിക്കല്‍ പരീക്ഷണങ്ങളും തൊഴില്‍ ഉടമയുടെ സൈറ്റിലെത്തിയിലുള്ള പ്രായോഗിക പരിശീലനവും സംയോജിക്കുന്നതാണ് മൂന്ന് മുതല്‍ മൂന്നര വര്‍ഷം വരെ നീളുന്ന ഈ കോഴ്‌സുകള്‍. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഒന്നും നല്‍കേണ്ടതില്ല. എന്ന് മാത്രമല്ല പ്രതിമാസം 1000 യൂറോ (ഏകദേശം ഒരു ലക്ഷം രൂപ) വരെയൊക്കെ പ്രതിഫലം ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും. പ്രായോഗിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന കുറഞ്ഞ സ്‌റ്റെപ്പെന്‍ഡ് മാസം 800 യൂറോയാണ്.(71,588 ഇന്ത്യന്‍ രൂപ). ഈ സ്റ്റൈപ്പന്‍ഡുകള്‍ ഓരോ വര്‍ഷവും 75 യൂറോ വച്ച് വര്‍ദ്ധിപ്പിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളും ജർമന്‍ പൗരന്മാര്‍ക്ക് തുല്യമായ ശമ്പള, ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. മറ്റ് തൊഴിലവസരങ്ങള്‍, പെര്‍മനന്റ് റസിഡന്‍സി, പൗരത്വം തുടങ്ങിയവയ്ക്കും വിദ്യാര്‍ഥികള്‍ തുടര്‍ന്ന് അര്‍ഹരാകും. 

genrise-global-staffing-free-webinar-article-image-two

നഴ്‌സിങ്, ഹോസ്പിറ്റാലിറ്റി, മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്, ഫുഡ് ടെക്‌നീഷ്യന്‍, റീയെന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് നിര്‍മ്മാണം എന്നിങ്ങനെ പല മേഖലകളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്. എന്നാല്‍ ഈ സൗജന്യമായ പഠനവും കൈനിറയെ സ്റ്റൈപ്പന്‍ഡുമൊക്കെ സ്വന്തമാക്കാന്‍ ജർമന്‍ ഭാഷ പഠനമെന്ന കടമ്പ കടക്കേണ്ടതുണ്ട്. ജർമന്‍ ഭാഷ പഠനത്തിനൊപ്പം സ്വപ്‌ന സമാനമായ വിദേശപഠനത്തിനും ജോലിക്കും വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന പ്രഫഷനല്‍ കണ്‍സള്‍ട്ടന്‍സിയാണ് ജെൻറൈസ്  ഗ്ലോബല്‍ സ്റ്റാഫിങ് പ്രൈവറ്റ് ലിമിറ്റഡ്. വിദ്യാര്‍ഥികളുടെ താത്പര്യം അനുസരിച്ച് ഒന്നിലധികം മേഖലകളിലെ പ്രവേശനം ജെൻറൈസ് ഉറപ്പാക്കുന്നു. 

genrise-global-staffing-free-webinar-article-image-three

17നും 28നും ഇടയില്‍ പ്രായമുള്ള, കുറഞ്ഞത് പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് 2025 സെപ്റ്റംബറിലെ ഇന്‍ടേക്കിലേക്ക് ബി 1 ലെവലില്‍ ജെൻറൈസിനൊപ്പം നിങ്ങളുടെ ജർമന്‍ പഠനം ആരംഭിക്കാം. പരീക്ഷയ്ക്കായി വിദ്യാര്‍ഥിയെ തയ്യാറാക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ജർമനിയിലെ ഒരു തൊഴിലുടമ നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യുകയും നിങ്ങള്‍ അനുയോജ്യരാണെന്ന് കണ്ടെത്തുന്ന പക്ഷം ജോലിക്കുള്ള പ്രവേശന കത്ത് നല്‍കുകയും ചെയ്യും. ഇക്കാലയളവില്‍ ബി1 ലെവലില്‍ ജര്‍മ്മന്‍ ഭാഷയെയും ജർമന്‍ സംസ്‌കാരത്തെയും കുറിച്ച് പഠിക്കുകയും ഗൊയ്ഥെ, ടെല്‍ക്, ഒഎസ്ഡി എന്നിവര്‍ നടത്തുന്ന ഔദ്യോഗിക ജർമന്‍ ഭാഷ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയില്‍ പങ്കെടുക്കുകയും വേണം. ഈ പരീക്ഷ വിജയിക്കുന്നവരുടെ വിസ അപേക്ഷ പ്രക്രിയ ആരംഭിക്കും. ഈ ഘട്ടത്തില്‍ എല്ലാ സഹായവും ജെന്‍ റൈസില്‍ നിന്നുണ്ടാകും. വിസയ്ക്ക് അപേക്ഷ നടന്നിട്ടിരിക്കുമ്പോള്‍ തന്നെ ബി2 ലെവലില്‍ ജർമന്‍ പഠനം തുടരും. വിസ ലഭിച്ചാല്‍ ജർമന്‍നിയിലെത്തി പഠനം തുടങ്ങാം. കേന്ദ്ര ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ജെൻറൈസ് ഗ്ലോബല്‍ സ്റ്റാഫിങ്ങിന് ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനുമായും പങ്കാളിത്തമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ജെൻറൈസ് നടത്തുന്ന സൗജന്യ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ബന്ധപ്പെടുന്നതിന് ഫോണ്‍ 90744 59350 / 80758 79660,  info@genrise.in, https://www.genrise.in/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com