ADVERTISEMENT

കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി വിദ്യാർഥികൾക്ക് രണ്ടാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിന് അപേക്ഷിക്കാം. വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കണം. ഗവൺമെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും സ്വാശ്രയ കോളജുകൾ തമ്മിലും മാറ്റം അനുവദിക്കും. അപേക്ഷ ബിരുദപരീക്ഷകളുടെ മാർക്ക്‌ ലിസ്റ്റ്, പഠിക്കുന്ന കോളജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളജിലെയും പ്രിൻസിപ്പൽമാരുടെ ശുപാർശ എന്നിവ സഹിതം 1050 രൂപ ഫീസടച്ച് 25ന് അകം സർവകലാശാലാ റജിസ്ട്രാർക്കു തപാലിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ 1575 രൂപ കൂടി അടയ്ക്കണം.

English Summary:

Kerala PG Students Can Now Apply for College Transfers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com