ADVERTISEMENT

നാട്ടിൽ തൊഴിലവസരങ്ങൾ കുറയുന്നതു കൊണ്ടാണ് യുവാക്കൾ രാജ്യം വിടുന്നതെന്ന് പലരും പറയാറുണ്ട്. പക്ഷേ മികച്ച തൊഴിൽ തേടി മാത്രമല്ല അവർ ദൂരങ്ങൾ താണ്ടുന്നത് മറിച്ച് ലോകത്തെ കാണാനുള്ള കൊതികൊണ്ടു കൂടിയാണ്. പുതിയ രാജ്യങ്ങൾ കാണാനും മറക്കാനാകാത്ത അനുഭവങ്ങൾ സ്വന്തമാക്കണമെന്നും അവർ ആഗ്രഹിക്കുന്നു.

ഒന്നുമറിയാതെയല്ല അവർ പെട്ടിയും കിടക്കയുമെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. യാത്രക്കുള്ള ഒരുക്കം തുടങ്ങും മുൻപു തന്നെ ആ രാജ്യത്തെക്കുറിച്ച് നന്നായി പഠിച്ച് അവസരങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് അവർ യാത്ര പുറപ്പെടുന്നത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അവർ നിരന്തരമായി അറിവു നേടുന്നുണ്ട്. 

കേവലം ഒരു ജോലി എന്നതിനപ്പുറം പുതിയ രാജ്യങ്ങൾ നൽകുന്ന ജീവിതാനുഭവങ്ങൾക്കും അതിലൂടെ കിട്ടുന്ന ആത്മവിശ്വാസത്തിനുമാണ് പുതിയ കുട്ടികൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കുറേ പണം സമ്പാദിച്ച് എവിടെയെങ്കിലും നിക്ഷേപിച്ച് സുഖമായി ജീവിക്കാനല്ല പുതിയ കാഴ്ചകളും കാഴ്ചപ്പാടുകളും സമ്മാനിക്കുന്ന പുതുമയുള്ള ജീവിതം തേടിയാണ് അവരുടെ വിദേശയാത്ര.

English Summary:

Not Just for Jobs: The Rise of Experiential Migration Among the Young and Restless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com