ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഫാക്‌ട്ക്രസന്റോ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ ജാവഡേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജാവഡേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി – 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്‌ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

Article

∙അന്വേഷണം

ആദ്യം തന്നെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി ഞങ്ങൾ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്- തികച്ചും അടിസ്ഥാനപരമായ പ്രചാരണമാണ്. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജാവഡേക്കര്‍ തന്നെ മാത്രമല്ല മറ്റ് മുന്നണിയിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും ഇതെല്ലാം സിപിഎം നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജനെ മാത്രമല്ല മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു എന്നും പ്രകാശ് ജാവഡേക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

∙വസ്തുത

ജാവഡേക്കര്‍ സിപിഎമ്മില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പ്രചാരണം വ്യാജമാണ്.

English Summary : The campaign that EP Jayarajan said that Javadekar has expressed willingness to join the CPM is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com