ADVERTISEMENT

വിറാൾ ∙ യുകെയിലെ വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ, റമദാൻ, വിഷു ആഘോഷം വർണ്ണാഭമായി. ആഘോഷത്തിന് അഴകായി സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഓവർസീസ് കോൺഗ്രസ് യുകെ വർക്കിങ് പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിറാൾ മലയാളി കമ്മ്യൂണിറ്റി(വിഎംസി) പ്രസിഡന്റ് ജസ്വിൻ കുളങ്ങര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി സാം തോട്ടത്തിൽ, വൈസ് പ്രസിഡന്റ് പ്രീതി ദിലീപ്, കമ്മ്യൂണിറ്റി കോഡിനേറ്റർ ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.

wirral-malayalee-community-celebration
wirral-malayalee-community-celebration

സിനിമാറ്റിക് ഡാൻസ് മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും ആർട്സ് കോഡിനേറ്റർ അലക്സ് തോമസ്, ബിജു ജോസഫ്, മനോജ് തോമസ് ഓലിക്കൽ, ലിൻസൺ ലിവിങ്സ്റ്റൺ, ഷൈനി ബിജു, ശ്രീപ്രിയ ശ്രീദേവി, സലാഹുദ്ദീൻ ഒരുവിൽ, രേഖ രാജ്മോഹൻ, നോയൽ ആന്റോ, ഷിബി ലോനപ്പൻ, ജൂബി ജോഷി, സോണി ജിബു, ജിയോമോൾ ജോബി എന്നിവർ ചേർന്ന് നൽകി. 

English Summary:

Wirral Malayalee Community Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com