ADVERTISEMENT

റോം∙ റോമിലെ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തന്തുരി റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ ബെന്യാമിൻ, ജി.ആർ. ഇന്ദുഗോപൻ എന്നിവർക്ക് പ്രവാസി മലയാളി സംഘടനങ്ങൾ  സ്വീകരണം നൽകി. അലിക് ഇറ്റലിയെന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബെന്നി വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. ലിയോ പത്താമൻ മാർപാപ്പയുടെ സ്ഥാനോഹരണ വേളയിൽ സമ്മാനിക്കുന്നതിനായി കൊച്ചിയിൽ നിന്ന് ലിസ്ബൺ  വഴി റോമിലേക്ക് കൊണ്ടു വന്ന ആനയെക്കുറിച്ച്  ജി.ആർ. ഇന്ദുഗോപൻ എഴുതിയ "ആനോ" എന്ന നോവലിന്‍റെ ഓർമ്മയിൽ  ആന പോയ വഴിയിലൂടെ ലിസ്ബൺ മുതൽ റോം വരെ നടത്തിയ യാത്രയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഫാ. അനൂപ്,ഫാ. ജോമിഷ്,അലിക് ജോയിന്‍റ് സെക്രട്ടറി ഗോപകുമാർ, പ്രവാസി കേരള കോൺഗ്രസ് മാണി വിഭാഗം രക്ഷാധികാരി എബിൻ പരിക്കാപ്പള്ളിൽ, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി ജെജി മാത്യൂ, ഒഐസിസി പ്രസിഡന്‍റ് ഷൈൻ ലോപ്പസ്, സന്തോഷ് തോമസ്, ജോയ് ഇരിമ്പൻ, സിബു ഇരിമ്പൻ,ബിബിൻ തന്തൂരി,റജി,റാഫികണ്ണൻ,ജെറ്റി ബിബിൻ,മോളി,ബിന്ദു,ലിൻസി റാഫി,അലിക് കൗൺസിലർ ബിജു ചിറയത്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്നേഹ വിരുന്നോട് കൂടി യോഗം സമാപിച്ചു

English Summary:

Benjamin and G.R. Indu Gopan was also welcomed by the Malayali organizations in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com