ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ വാഹന വില്‍പനയുടെ വ്യാജ പരസ്യം നല്‍കി പണം അപഹരിക്കാന്‍ ശ്രമം നടക്കുന്നതായും ചതിയില്‍പെടരുതെന്നും  റോയല്‍  ഒമാന്‍ പൊലീസ് (ആര്‍ഒപി) മുന്നറിയിപ്പ്. വാഹനങ്ങളുടെ വില്‍പന സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചാണ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം.

വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഡീലുകളള്‍ വാഗ്ദാനം ചെയ്ത് വഞ്ചനാപരമായ പരസ്യങ്ങള്‍ നല്‍കുകയാണ് തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. അന്വേഷണവുമായി എത്തുന്നവരില്‍ നിന്നും ബങ്കിങ് വിവരങ്ങളും ഇവര്‍ കൈവശപ്പെടുത്തുന്നു. ഇരകളുടെ ബങ്ക് അക്കൗണ്ടില്‍ അനധികൃതമായി പ്രവേശിച്ച് പണം അപഹരിക്കുകയാണ് സംഘത്തിന്റെ രീതി. പുതിയ തട്ടിപ്പ് ശൈലിയെ കുറിച്ച് കുറ്റാന്വേഷണ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നതായും ആര്‍ഒപി പ്രസ്താവനയില്‍ പറഞ്ഞു.

മസ്‌കത്തില്‍ കാര്‍, ട്രക്ക് എന്നിവ ലേലം ചെയ്യുന്നുവെന്നുള്ള വ്യാജ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരസ്യത്തില്‍ വാഹനങ്ങള്‍ക്ക് പരിമിതമായ സമയത്തേക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിന്നായി വ്യക്തിഗത വിവരങ്ങള്‍ നല്‍കി വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനോ മുമ്പ് പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ആര്‍ഒപി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വിശ്വാസയോഗ്യമല്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തിപരമോ ബങ്ക് അക്കൗണ്ട് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക തട്ടിപ്പുകള്‍, ഐഡന്റിറ്റി മോഷണം എന്നിവയില്‍ നിന്ന് സുരക്ഷിതരാകുന്നതിന് ജാഗ്രത അനിവാര്യമാണെന്നും പൊലീസ് പറഞ്ഞു.

English Summary:

Royal Oman Police Warns of Fake Car Auction Scam on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com