ADVERTISEMENT

ദുബായ് ∙ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ് നഗരസഭ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയും വെള്ളി, ശനി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 8 മുതൽ 12 വരെയുമാണ് പുതുക്കിയ സമയം. ദുബായിലെ എല്ലാവിധ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും നിയമം ബാധകമാണെന്ന് നഗരസഭ വ്യക്തമാക്കി. എല്ലാ മേഖലകളും മികവുറ്റതാക്കി എമിറേറ്റിന്റെ ഖ്യാതി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ പാർക്കുകളും സജ്ജമാക്കുകയാണ്. 

English Summary:

Dubai announces new opening hours for parks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com